താൾ:Mayoorasandesham 1895.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
7
൧൩.


കോടക്കാർകോണ്ടിരുളിയലുമീയംബരം കാണവേ മാൻ-

പേടക്കണ്ണാൾ വിരഹവിധുരീഭാവമാൎന്നെന്റെ നാഥാ|

കൂടക്കൂടക്കരയുമതിനാലാശു നീയന്തികേ ചെ-

ന്നാടൽക്കെല്ലാമറുതിയുളവാക്കേണമെൻക്ഷേമമോതി ||

ഈ വർ‍ൎഷത്തുൂവിന്റെ സ്ഥിതി നോക്കുമ്പോൾ ആ വിരഹിണിക്കു ഇപ്പോൾ ദുഃഖം ദുസ്സഹമായിരിക്കുമെന്നു തോന്നുന്നു അതിനാൽ ശീഘ്രം തന്നേ ആശ്വസി- പ്പിക്കുക ആവശ്യമെന്നുപദേശിക്കുന്നു. 'കോട' എന്നാൽ പടിഞ്ഞാറൻ കാററു്- അതിനാൽ കോടക്കാർ, കാലവൎഷത്തിലേ മഴക്കാർ, വിരഹവിധുരീഭാവം, വിരഹംകൊണ്ടുള്ള ഉഴൽച . നാഥാ പ്രാണനാഥാ. അന്തികേ, സമീപ- ത്തിൽ ,ആടൽ ഉൽകണ്ഠാ.

൧൪.


ഇക്കാലത്തെൻകുശലമതിനായുൾക്കുരുന്നിൽ കുമാരൻ-

തൃക്കാലേത്താനൊരു ശരണമായോർത്തു നിത്യം ഭജന്തീ |

മുക്കാലുന്നാൾ വ്രതവുമൊരുതിങ്കൾക്കു കയ്ക്കൊണ്ടിരിക്കു-

ന്നക്കാർവേണിയ്ക്കകതളിർ തണുപ്പിക്ക ചിക്കെന്നു ചെന്നു ||


കുമാരൻതൃക്കാൽ ,കുമാരസ്വാമിയുടെ തൃപ്പാദമെന്നു ഷഷ്ഠീതൽപുരുഷൻ. മുക്കാലുംനാൾ വ്രതവുമൊരുതിങ്കൾക്കു കയ്കൊണ്ടു, മാസത്തിൽ പാതി- യിലധികവും ദിവസവും വ്രതാനുഷ്ടാനങ്ങളോടുകൂടി. അകതളിർ തണുപ്പിക്ക, മനസ്സിനു ആശ്വാസം കൊടുക്കുക. ഈ മഴക്കാലത്തേ ശൈത്യംകൊണ്ടൊന്നും ആ വിരഹിണിയുടെ മനം കുുളുൎക്കയില്ലെന്നു ധ്വനിക്കുന്നു. ചിക്കെന്നു, ഉടൻ തന്നേ ഗുഹവാഹനമായ നിനക്കു അദ്ദേവൻെറ ഭക്തയായ രാജ്ഞിയെ ആശ്വ- സിപ്പിക്കുന്നതിൽ ബാധ്യതയുമുണ്ടെന്നു കൂടി സ്ഫുരിക്കുന്നു.

൧൫.


പ്രേയാനാമെൻ ചിരവിരഹമാം പ്രൗഢചണ്ഡാതപത്താ-

ലായാസപ്പെട്ടതിവിവശയായ് പിച്ചിപോൽ വാടി വാഴും |

ജയായാ മേ പ്രിയസഖ ! ഭവാനെൻെറ സന്ദേശമാകും-

തോയാസാരാൽ ത്വരിതമരുളീടേണമുത്താപശാന്തിം ||

പ്രേയാൻ, ഏറ്റവും പ്രിയൻ. പ്രൗഢചണ്ഡാതപം ,കഠിനമായ വെയിൽ, വാഴും, 'ജയായ:" എന്ന ഷഷ്ഠ്യന്തത്തിൻെറ വിശേഷണം. തോയാ- സാരം, മഴ. ഉത്താപം, ദാരുണമായ ദു​​​​‍‍ഖം, ചൂടെന്നും. വെയിൽകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/16&oldid=150181" എന്ന താളിൽനിന്ന് ശേഖരിച്ചത്