താൾ:Mayoorasandesham 1895.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2
മയൂരസന്ദേശം


വായ കേരളവൎമ്മ വലിയ കോയിത്തമ്പുരാനെ, കേരളത്തെ മലയാളദേശത്തെ ത- ദ്വാസികളായ ജനങ്ങളെ എന്നും ഒരൎത്ഥം സ്ഫുരിക്കുന്നു സീമാതീതേ കദന- ജലധൗെ, അതിരില്ലാത്ത ദുഃഖമാകുന്ന സമുദ്രത്തിൽ. തളളിവിട്ടാ൯, ഉന്തി- അയച്ചാ൯. അസാമാന്യഗുണയായ ഭാഗിനേയിയുടെ കഷ്ടദശയേക്കൂടി ഗണി- ക്കാഞ്ഞതു കഠിനമെന്നും അവധി നിശ്ചയിക്കാതെ ശിക്ഷ കല്പിച്ചതു അധർൎമ്മമെന്നും ഈ വിധം ആപത്തു് അപ്രതീക്ഷിതമെന്നും ഇതിനാൽ മലയാളത്തിലേ ജനങ്ങ- ൾക്കു് അധികമായ ദുഃഖമുണ്ടായി എന്നും അതതു പദങ്ങളുടെ സ്വാരസ്യത്താൽ ധ്വനിയ്ക്കുന്നൂ. ആദിയിൽ ശ്രീശബ്ദപ്രയോഗത്താൽ കവി അധ്വേതൃശ്രോതാക്ക ൾക്കു് മംഗളമാശംസിക്കുന്നു. വൃത്തം സന്ദേശവൃത്തമെന്നു പ്രസിദ്ധമായ മന്ദാക്രാ- ന്ത. പരിപൂൎണ്ണമായ ദ്വിതീയാക്ഷരപ്രാസത്തിനും പുറകേ കാറ്വ്യജീവനായ വൃ ത്ത്യനുപ്രാസം ഈ ഗ്രന്ഥത്തിൽ നിയമേന കാണുന്നുണ്ടു. ദമ്പതിമാർക്കു അതൎക്കി- തവും അനിശ്ചിതാവസാനവുമായ വിരഹത്തിനു നിദാനമായിത്തീൎന്ന രാജഗതമായ സാഹസത്തിന്റെ വൎണ്ണനംകൊണ്ടു ഗ്രന്ഥമാരംഭിച്ചതു്, പ്രതിപാദ്യമായ വിപ്രലം- ഭശൃംഗാരത്തിനു വളരേ അനുഗുണമായി എന്നു കാണ്ക.

൨.ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര-

ദ്വിഷ്ടത്വത്താലൊരുവനുളവാംമാനനഷ്ടത്തിനാലും |

കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാൻ

ദിഷ്ടക്കേടാൽ വരുവതു പരീഹാരമില്ലാത്തതല്ലോ ||


'ഒരു നാലഞ്ചു കൊല്ല'മെന്നു ക്ണുപൂം ക്രുടാതെ നിർൎദ്ദേശിക്കയാൽ പ്രാണസ്നേഹി- തയായ നായികയുടെ വിരഹവും രാജദ്വേഷം മൂലമുളള മാനഹാനിയും സഹിച്ചു കൊണ്ടു കഴിച്ചുക്രുട്ടിയ കാലം സ്വല്പമായിരുന്നാലും ഇത്രയെന്നു പരിച്ഛേദിക്കാൻ പ്രയാസമെന്നു കാണിക്കുന്നു. എന്നാൽ ഇക്കഷ്ടമെല്ലാമെങ്ങനേ സഹിച്ചുവെന്ന- തിലേക്കു അർത്ഥാൎന്തരന്യാസംകൊണ്ടു സമാധാനം പറയുന്നു. 'കാലക്കേടുകൊണ്ടു വരുന്നതു സഹിക്കയേ നിർവ്വാഹമുള്ളുവല്ലോ' എന്നു, 'പുരുഷ൯ കഴിച്ചു' എന്ന- തിനാൽ സ്ത്രീക്കു പ്രകൃത്യാ ഉള്ള അബലത നിമിത്തം വിരഹം ദുസ്സഹതരമായിരിക്ക- ണമെന്നും അവളുടെ സ്ഥിതി അതിനാൽ എതുവിധമായിരിക്കുമെന്നറിവാനുള്ള ഉത്കണ്ഠയും വ്യഞ്ജിക്കുന്നു.ആവിശ്ചിന്താഭരമവനരിപ്പാട്ടു വാണോരു കാലേ

സേവിക്കാനായ് ഗുഹനെയൊരുനാളാസ്ഥയാ പോയനേരം |

ഭാവിശ്രേയഃപിശുനശകുനം കണ്ടുപോൽ നീലകണ്ഠം

കോവില്ക്കെട്ടിൽ ക്വചന ഭഗവദ്വാഹനം മോഹനാങ്ഗം ||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/11&oldid=150176" എന്ന താളിൽനിന്ന് ശേഖരിച്ചത്