താൾ:Mayoorasandesham 1895.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
 
ശ്രീ

മ‍ യൂ ര സ ന്ദേ ശം.

മണിപ്രവാളം
സ വ്യാ ഖ്യാ നം


പൂൎവ്വഭാഗം.


൧.ശ്രീമാ൯ വഞ്ചിക്ഷിതിപതി ഭുജഹങ്ഗൎക്ഷജ൯ ലക്ഷമിയാകും

സാമാന്യം വിട്ടെഴുമുരുഗുണാഭോഗയാം ഭാഗിനേയീം. |
പ്രേമാവാപ്രിയതമവിയോഗത്തിനാലാൎത്തയാക്കി
സ്സീമാതീതേ കദനജലധൗെ കേരളം തള്ളിവിട്ടാ൯.||


(വ്യാഖ്യാനപ്രാരംഭം)


ഗുരുപാദങ്ങൾ വന്ദിച്ചു

ഗുരുണൈവ പ്രണീതമാം |
സന്ദേശകാവ്യരത്നത്തിൽ
സവന്ദേഹങ്ങളകറ്റുവൻ ||


ശ്രീമാൻ വഞ്ചിക്ഷിതിപതി, ശ്രീ വഞ്ചിരാജ൯. ഭുജങ്ഗൎക്ഷജ൯, ആയില്യം തിരുനാൾ. "അശ്വതിയ്കുശ്വിനീദേവ൪ ഭരണിയ്കുു യമ൯ തഥാ" ഇത്യാദി നക്ഷത്രദേവതകളിൽ ആയില്യത്തിനു സൎപ്പത്താന്മാരാകന്നു ദേവത. സാമാന്യം വിട്ടെഴുമുരുഗുണാഭോഗയാം, സാമാന്യം വിട്ടു അസാമാന്യ- മായി എഴുന്ന ഉരുഗുണാഭോഗത്തോടു ബഹുഗുണമഹിമാവോടു കൂടിയ. ലക്ഷ്മി- യാകും ഭാഗിനേയീം, ലക്ഷ്മിയെന്ന അനന്തിരാവളെ. പ്രേമാവാസപ്രി- യതമവിയോഗത്തിനാൽ, സ്നേഹത്തിനിരിപ്പെടമായ ഭൎത്താവിന്റ വിര

ഹത്താൽ. ആ൪ത്തിയാക്കി, ദുഃഖിതയാക്കീട്ടു. കേരളം, കേരളനെ തൽഭൎത്താ-

1
 
"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/10&oldid=150383" എന്ന താളിൽനിന്ന് ശേഖരിച്ചത്