--SHANINAJAM (സംവാദം) 09:16, 31 ജനുവരി 2014 (UTC)മാർ ദിവന്നാസ്യോസ്
മെത്രാപ്പോലീത്താ
ഒന്നാം അദ്ധ്യായം
ജനനവും ശൈശവവും
1008---1020
കേരളത്തിൽ ഇദംപ്രദമമായി ക്രിസ്തുമതം പ്രചരിപ്പിച്ചു ലോകചരിത്രനദിയുടെ ഗതിക്കു വ്യത്യാസവും പൂർവ്വാധികമായ വ്യക്തിയും ഉണ്ടാക്കിയ യേശുമിശിഹായുടെ പ്രിയ ശിഷ്യന്മാരിൽ ഒരാളായ "മാർതോമ്മാശ്ളീഹാ" എന്ന വന്ദ്യപുരുഷൻ അന്നു ഇവിടെ ഏഴു പള്ളികൾ സ്ഥാപ്ച്ചിട്ടുള്ളതിൽ ഒന്നു ബ്രിട്ടീഷ് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനിത്താലൂക്കിൽ ചേർന്ന പാലൂർ എന്ന സ്ഥലത്തു ഇപ്പോൾ റോമ്മാസുറിയാനിക്കാരുടെ കൈവശം ഇരിക്കുന്നതാണ്. ഈ പാലൂർ എന്നതു പരശുരാമൻ ഇവിടെ ബ്രാഹ്മണരെ കുടിയിരുത്തിയ അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നാകയാൽ കേരളത്തിലെ ആദിമ ക്രിസ്ത്യാനികൾ പ്രായേണ മലയാള ബ്രാഹ്മണരിൽ നിന്നു തിരിഞ്ഞവരാണെന്നുള്ള ഐതിഹ്യത്തിനു ഇവിടെയുള്ളവരെ സംബന്ധിച്ചെടത്തോളം അധികം സാംഗത്യമുണ്ടെന്ന് ഊഹിക്കാവുന്നതാണല്ലൊ. പാലൂർ ഗ്രാമക്കാരായ ക്രിസ്ത്യാനികൾ കാലക്രമേണ സംഖ്യയിൽ വർദ്ധിച്ചുവരികയാൽ അടുത്തുള്ള ആർത്താറ്റു മുതലായ സ്ഥലങ്ങളിൽ മാറിത്താമസിക്കുകയും ഇവിടെ ഒരു പള്ളി പിൽക്കാലത്തു ഉണ്ടായിവരികയും ചെയ്തു. ആർത്താറ്റു പള്ളിയിടവകക്കാരും ക്രമേണ പെരുകി പഴഞ്ഞി, കുന്നംകുളങ്ങര മുതലായ സ്ഥലങ്ങളിൽ മാറിപ്പാർക്കുകയും അവിടവിടെയുള്ള ജന --SHANINAJAM (സംവാദം) 09:16, 31 ജനുവരി 2014 (UTC)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ SHANINAJAM എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |