ക്കണോ വേണ്ടയോ എന്നതിനേക്കുറിച്ചു അബ്ദുൾഹാദും മെത്രാപ്പോലീത്തായും തമ്മിൽ അല്പം തർക്കമുണ്ടായി. അനേകം ബുദ്ധിമുട്ടുകൾ സഹിച്ചതിൻറെ ശേഷം മൂസലിൽ വന്നു ചേർന്ന ഉടനെ ഈ തരത്തിലുള്ള എഴുത്തുകൾ നമ്മുടെ കഥാനായകൻ കണ്ടാൽ വ്യസനിച്ചു അദ്ദേഹത്തിനു വല്ല രോഗവും പിടിപെട്ടേക്കമെന്നാണു കൊജാഅബ്ദുൾഹാദു ശങ്കിച്ചത്. ജതത്ര വവകെവേക്കാനില്ലെന്നും എഴുത്തുകൾ കാണിച്ചു കൊടുത്താൽ തുഅകൾക്കു പ്രതിവിധി അദ്ദേഹം വല്ലതും വേണ്ടിയിരുന്നാൽ ഉടനേ ചെയ്തുകൊള്ളുമല്ലൊ എന്നും മെത്രാപ്പോലീത്താ പറഞ്ഞതനുസരിച്ചു കോജാ അബ്ദുൾഹാദു നമ്മുടെ കഥാനായകനെ എഴുത്തുകൾ കാണിച്ചു. അതുകളിലെ സംഗതി ചുരുക്കിപ്പറയാം. യോസേപ്പുകത്തനായു വലിയ ഉപായിയും വഞ്ചകനുമാണ്. മലയാളത്തിലെ എല്ലാ പള്ളിക്കാരോടും ആലോചിക്കാതെ ഇദ്ദേഹത്തിനു മെത്രാൻസ്ഥാനം കൊടുത്തപോകരുത്. യോസേപ്പുകത്തനാരു ഏതാനും പള്ളിക്കാരുടെ സമ്മതപത്രം കൈയ്ക്കലാക്കിയതു കൌശലപ്രയോഗത്തിലാണ്. അദ്ദേഹത്തിൻറെ യഥാർത്ഥ സ്വഭാവം അറിഞ്ഞിരുന്നെങ്കിൽ ഒരു പള്ളിക്കാരും ഇങ്ങനെ ചെയ്യുന്നതല്ലായിരുന്നു. യോസേപ്പുകത്തനാരു വളരെ വടക്കു ഒരു സ്ഥലത്തു ജനിച്ച ആളാണ്. അദ്ദേഹം കോച്ചിയിൽനിന്നു പുറപ്പെട്ടതിൻറെ ശേഷം എഴുത്തുകാർ അദ്ദേഹത്തിൻറെ ഇടവകയായ ആർത്താറോക്ക് എഴുതിച്ചോദിച്ചതിൽ അദ്ദേഹം ഒരു വലിയ വഞ്ചകനും ദുർമ്മാർഗ്ഗിയും ആണെന്നും മറുപടി കിട്ടിയിരിക്കുന്നു. (ഈ മറുപടി അടക്കം ചെയ്തിരിക്കുന്നു) രോഗത്തിൽ കിടക്കുന്ന മാർ കൂറിലോസിനെയും യോസേപ്പുകത്തനാരു വഞ്ചിച്ചു നല്ല എഴുത്തുകൾ സാന്പാദിച്ചിട്ടുണ്ട്. ആർത്താറ്റു യോഗക്കാരുടെ മേൽപ്പറഞ്ഞ എഴുത്തു വന്നതു മുതൽക്ക് അദ്ദേഹം പശ്ചാത്തപിക്കുന്നു. അതുകൊണ്ടു യോസപ്പുകത്തനാരെ മെത്രാപ്പോലീത്താ ആക്കണമെന്നു പാത്രയാർക്കീസുബാവായ്ക്കു തോന്നുകയാണെങ്കിൽ തന്നെയെ അദ്ദഹത്തെ ഏഴു സംവത്സരത്തിൽ കുറായതെ കുർക്കമാദയറായിൽ (ആശ്രമത്തിൽ) താമസിപ്പിച്ചതിൻറെ ശേഷം മാത്രമേ മലയാളത്തുകാരുടെ സമ്മതമുണ്ടൊ എ
താൾ:Mar Dheevannasyosa Methrapoleetha 1901.pdf/73
ദൃശ്യരൂപം