താൾ:Mar Dheevannasyosa Methrapoleetha 1901.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെന്നു മേല്പറഞ്ഞവർ തീർച്ചയാക്കി. ഇങ്ങനെ ഒരു ബോധം പത്തുനാനൂറു കുടുംബക്കാരിൽ ഉണ്ടാകുന്നതിനു യോസേപ്പുകത്തനാരു വളരെ യത്നം ചെയ്കയുണ്ടായി, മാർ അത്താനാസ്യോസിനെ സുറിയാനിക്കാരുടെ മെത്രാപ്പോലീത്തായായി വിളംബരം പ്രസിദ്ധപ്പെടുത്തിയതു തെറ്റാണെന്നു ഇവർക്കു് ബോധ്യമുണ്ടായിരുന്നു എങ്കിലും അതിനെക്കുറിച്ചു ചാദിച്ചു ജയിക്കുന്നതു പ്രയാസമാണെന്നു കണ്ടതിനാൽ കൊച്ചിസർക്കാരിന്റെ അനുവാദത്തോടുകൂടി കുന്നംകുളങ്ങര കിഴക്കെ പുത്തൻപള്ളി1028 വൃശ്ചികം 12-‌ാം-നു സ്ഥാപിച്ചു അന്നുമുതൽക്കു കുർബാന ചൊല്ലിത്തുടങ്ങുകയും ചെയ്തു. ഈ തിയതി ഒരു സുദിനമാണെന്നു കോട്ടയത്തു സിമ്മിനാരി പണിയിച്ച ആ വന്ദ്യപിതാവിന്റെ മരണദിവസം നിശ്ചിയമുള്ളവർ ഓർമ്മിക്കുന്നതാണല്ലൊ.

കുന്നംകുളങ്ങര പുത്തൻപള്ളി സ്ഥാപിച്ച വിവരം അറിഞ്ഞപ്പോൾ മാർ അത്തനോസ്യോസിനു കലശലായ കോപമാണുണ്ടായതു. ഈ പള്ളിയിൽ ദിവ്യകർമ്മങ്ങൾ നടത്തിക്കരുതെന്നു അദ്ദേഹം കൊച്ഛിദിവാൻ ശങ്കരവാർയ്യംവർകൾക്കു ഉടനേ എഴുതിയയച്ചതനുസരിച്ചു കർമ്മം വിരോധിക്കുന്നതിനു ദിവാൻജി ഉത്തരവയച്ചു. ഈ ഉത്തരവിനെ സാധൂകരിക്കാൻ ഏതു പക്ഷപാതിക്കും സാധിക്കുന്നതല്ല. വിളംബരപ്രകാരം മാർ അത്താനാസ്യോസിനെ അനുസരിച്ചു നടപ്പാൻ തനിക്കു പാടില്ലെന്നും അതിനാൽ ഒരു പുത്തൻപള്ളി വയ്പാൻ അനുവാദം കിട്ടണമെന്നും പുലിക്കോട്ടു യോസേപ്പു കത്തനാർ ബോധിപ്പിച്ചതനുസരിച്ചാണ് ഈ പുത്തൻ പള്ളി സ്ഥാപിക്കുന്നതിനു സർക്കാരിനുവാദം സിദ്ധിച്ചിട്ടുള്ളതു്. ഇങ്ങനെയിരിക്കെ കർമ്മം വിരോധിക്കുന്നതിനു ദിവാൻജിക്കു യാതൊരർഹതയുമില്ലാഞ്ഞതാണു്. എന്നിട്ടും കൊച്ചീരാജ്യഭരണത്തിനു കാലാനുരൂപമായപരിഷ്കാരം വരുത്തുന്നതിൽ അനുഗാമികൾക്കുള്ള ശ്രമത്തെ വളരെ ലഘുപ്പെടുത്തിയ യോഗ്യനായ ഈ രാജ്യതന്ത്രജ്ഞൻ ഇത്ര വിവരക്കേടായി ഒരുത്തരവയച്ചതു അഗണ്യമാകാൻ പാടില്ലാത്ത ഏതോ മഹാശക്തിയാൽ പ്രേരിതനായതുകൊണ്ടായിരിക്കണം. അന്യായമായ ഈ ഉത്തരവിനെ വ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/16&oldid=165852" എന്ന താളിൽനിന്ന് ശേഖരിച്ചത്