ഉണ്ടായിരുന്നു എങ്കിലും ഇതിനെ അന്നത്തേക്കാലത്തു ഇപ്പോഴത്തെപ്പോലെ നിഷ്കർഷമായി നടത്താറില്ലായിരുന്നു എന്നു സ്പഷ്ടമാണു്. ഏതു നിയമത്തിനും വ്യത്യസ്തം ഉണ്ടായിരിക്കുന്നതു പക്ഷേ ഗുണമായിരിക്കാം. അക്കാലങ്ങളിൽ ഈ വ്യത്യാസതം ധാരാളമായി ഉപയോഗിക്കാറുണ്ടായിരുന്നിതു അതിനു അർഹന്മാരായി അത്രയധികം ആളുകൾ ഉണ്ടായിരുന്നതുകൊണ്ടൊ അതോ നിയമങ്ങളെ ആദരിക്കുന്നതിനു അന്നു ജനങ്ങൾക്കുണ്ടായിരുന്ന സാധാരണവൈഖ്യം കൊണ്ടൊ എന്നു; നിശ്ചിമില്ല. ഏതായാലും യോസേപ്പു കത്തനാരെ സംബന്ധിച്ചിടത്തോളം ഈ വ്യത്യസ്തം പലരും പ്രതീക്ഷീച്ചിരിക്കാൻ ഇടയില്ലാത്ത വലിയ ലോകോപകാരത്തെ ചെയ്കയാണുണ്ടായതു്. യോസേപ്പു കത്തനാർ അന്നു വിവാഹം കഴിച്ചിരുന്നു എങ്കിൽ മലങ്കര സുറിയാനിസഭയെ അക്കാലങ്ങളിൽ പീഡിപ്പിച്ചുകൊണ്ടിരുന്ന ശത്രുവിജയീഭവിക്കുന്നതിനും അപ്പോസ്കോലസിംഹാസനം മലങ്കരെ നാമവശേഷമാകുന്നതാനും ഇടയാകുമായിരുന്നു. എന്നാൽ ഒരു പള്ളിയെ ഭരിക്കുന്നതിനെക്കാൾ എത്രയൊ അധികം മഹത്തരങ്ങളായ കൃത്യങ്ങൾ ചെയ്യുന്നതിനു നമ്മുടെ കഥാനായകനെകാലേ കൂട്ടി നിയോഗിച്ചിരുന്ന സർവജഗന്നിയന്താവു അദ്ദേഹം ഒരുമെത്രാപ്പോലീത്തായാകുന്നതിനു എന്തെങ്കിലും പ്രതിബന്ധം വരുത്തിവെക്കണമെന്നുള്ള ശങ്കയ്ക്കു തന്നെ അവകാശമില്ലാത്തതാണ.
തിരുവിതാംകൂറിലെപ്പോലെതന്നെ കൊച്ചിയിലും മാർ അത്താനാസ്യോസിനു അനുകൂലമായി പ്രസിദ്ധിപ്പെടുത്തിയ തിരുവെഴുത്തുവിളംബരത്തെക്കുറിച്ചു ആർത്താറ്റു ഇടവകയിൽ കേട്ടപ്പോൾ നമ്മുടെ കഥാനായകൻ ഉൾപ്പെട്ട പല കത്തനാരന്മാർക്കും അനേകം ജനങ്ങൾക്കും സഹിച്ചുകൂടാത്ത കോപവും വ്യസനവുമുണ്ടായി. മാർ അത്താനോസ്യോസിനെ പാത്രിയക്കീസുബാവാ സ്ഥാനഭൃഷ്ടൻ ആക്കീട്ടുള്ളതുകൊണ്ടും ഇങ്ങനെ സ്ഥാനഭൃഷ്ടനാക്കാൻ അവിടേയ്ക്കു പൂർണ്ണാധികാരം ഉള്ളതുകൊണ്ടും മാർഅത്താനോസ്യോസു സുറിയാനി മതോപദേശങ്ങളെ ഭേദപ്പെടുത്താൻ ഉൽസുകനായരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ (മാർ അത്താനസ്യോസിന്റെ അജ്ഞയിരിക്കുന്നതു അവിഹിത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |