താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തച്ചുശാസ്ത്രം

        വ്യാ-ഗൃഹങ്ങളുടെ തറ പടുപ്പാനുള്ള വിധി മുൻപേ

പറഞ്ഞിട്ടുണ്ടല്ലോ. അതുപ്രകാരം തറ പടുത്തു തഴിഞ്ഞാൽ തറയ്ക്തുമേൽ ഉത്തരംവരെയുള്ള ഇടയിവ്‍ മരംകൊണ്ടു നിരയ്ക്കു കയോ,കല്ല്, ഇഷ്ടകമുതലായതു കൊണ്ടു ഭിത്തി കെട്ടുകയോ വേണ്ടുന്നെടത്തു മുൻപഖഞ്ഞ പ്രകാരം അതതു സ്ഥാനങ്ങ ളിൽ കട്ടിളവച്ച തറപ്പത്തു വേദികയുണ്ടാക്കണം വേദിക യുടെ ഉയരം, മുൻ വിധിച്ചിട്ടുള്ള സ്തംഭത്തിന്റെ ചുവട്ടിലെ വിസ്താരത്തോളമോ, സ്തംഭത്തിന്റെ ആറോ ഏ ഴോ എട്ടോ അംശിച്ച് ഒരംശത്തോളമോ പടിയുടെ ഉയര ത്തോളമോ, ഒന്നരയോ രണ്ടോ മൂന്നോ ഇരട്ടിയോ ഉണ്ടായിരിക്കണം. പിന്നെ ആവേദികയുടെ മേലെ, മര ത്തുണുകൾക്കു പറഞ്ഞിട്ടുള്ള വിസ്താരത്തിൽ പാതിയോ മു ക്കാലോ സമമോ വിസ്താരമുള്ള ഇരട്ടപ്പെട്ടവയും ആയ കാലുകളോടും ഉത്തരം വളരുകപോതം മുതലായവഃയാടും കൂടി ചുറ്റും ഭിത്തി കെട്ടുകയും ചെയ്യണം.

          അവ- ഇനി ഒരു ശ്ലോകം കൊണ്ട് വേദികയുടെ പുഖ

പ്പാടിനെ പറയുന്നു. പത്രമാനവശതോടും ഗുവവൃദ്ധ്യം വേദികാവിഹിത നിഷ്ക്രമണം സ്യാൽ. സാർദ്ധയുഗ്മഹേനാദ്രിമി----------- രംഗുലൈർവ്വിഹിതമുത്താലംബാൽ

        വ്യാ-ഉത്തരത്തൂക്കിൽനിന്നു പത്രമാനംപോലെ അം

ഗുലവൃദ്കൊണ്ടു വേദികക്കു വിഹിതമായ പുറപ്പാടു കല്പി ക്കണം. ആപുറപ്പാടു രണ്ടരവിരലോ മൂന്നുലിരലോ ഏഴു

വിരലോ ആക്കുകയും ചെയ്യാം. ഈവേദികയെ അരഞാൺപടി എന്നും ,നിരപടി എന്നും പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/96&oldid=165845" എന്ന താളിൽനിന്ന് ശേഖരിച്ചത്