താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 ഞ്ഞിരിക്കുന്നതിൽ നിന്നും, തന്ത്രസമുച്ചയത്തിലെ പല ശ്ലോകങ്ങളും ഇതിൽ എടുത്തു ചേർത്തിരിക്കുന്നതിൽനിന്നും തന്ത്രസമുച്ചയഗ്രന്ധത്തിനു പ്രചാാം വന്നതിൽ പിന്നെയാണ് ഇതുണ്ടാക്കിയതെന്നു സ്പഷ്ടമാകുന്നു. തന്ത്രസമുച്ചയമാകട്ടെ കല്യബ്ദം 4529ൽ (ക്രി-വ 1426) 'ജയന്തമംഗലം'എന്ന ഗൃഹത്തിൽ (വടക്കൻ ചേന്നാസ്സുമനക്കൽ) ജനിച്ച 'നാരായണൻ' (നാരായണൻ നമ്പൂതിരിപ്പാട്) എന്നൊരാളാൽ ഉണ്ടാക്കപ്പെട്ടതാണെന്ന് ആ ഗ്രന്ധത്തിൽതന്നെയുള്ള താഴേ കാണുന്ന പദ്യത്തിൽനിന്നു സുവ്യക്തമാകുന്നു.

"കല്യബ്ദേഷ്വതിയത്സു 'നന്ദനയനേഷ്വംഭോധി' സംഖ്യേഷു യഃ സംഭൂതോ ഭൃഗുവീതഹവ്യമുനിയങ് മൂലേ സവേദോന്വയേ പ്രാഹുർ യ്യസ്യ 'ജയന്തമംഗല'പദേദ്ധം ധാമ 'നാരായണഃ' സോയം തന്ത്രമിദം വ്യധാൽ ബഹുവിധാദുദ്ധൃത്യ തന്ത്രാർൺനവാൽ" (പടലം 12 പദ്യം 215)

അക്കാലത്ത് അച്ചടി മുതലായ സൗകര്യങ്ങളില്ലാതിരുന്നതിനാൽ ഒരു ഗ്രന്ധത്തിനു പ്രചാരം സിദ്ധിക്കേണമെങ്കിൽ ചുരുങ്ങിയത് ഒരു നൂറ്റാണ്ടുകാലമെങ്കിലും വേണ്ടിവരുന്നതാണ്. ആ സ്ഥിതിക്ക് ഈ ഗ്രന്ധം, ക്രിസ്തു പതിനാറാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ഉണ്ടാക്കപ്പെട്ടതായിരിക്കണം.

ഇതിലെ രണ്ടാം ശ്ലോകത്തിന്റെ ആദ്യപാദത്തിൽ കാണുന്ന 'രത്നമുച്ചൈരതാനിൽ' എന്ന വാക്യത്തിനു, വ്യാഖ്യാതാവ്, 'ശില്പിരത്നം എന്ന ഗ്രന്ധത്തെ ഉണ്ടാക്കി' എന്നു വ്യാഖ്യാനം ചെയ്തുകാണുന്നു. എന്നാൽ 'ശില്പിരത്നം' എന്ന ഗ്രന്ധത്തിലാകട്ടെ ഗ്രന്ധകർത്താവിന്റെ പേർ യാതൊന്നും പറഞ്ഞുകാണുന്നതുമില്ല. തിരുവനന്തപുരം സംസ്കൃതഗ്രന്ധാവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/9&oldid=215212" എന്ന താളിൽനിന്ന് ശേഖരിച്ചത്