താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്നു വലത്തൂഭാഗത്തേക്കു നീട്ടിവച്ച് അവിടെ ഒരു അടയാ ളം കുറിക്കുക. പിന്നെ കോടിരേഖയുടെ അഗ്രത്തിങ്കൽ നി ന്നു ഈ അടയാളത്തിൽ തട്ടിച്ചുകൊണ്ട് അതിനു കീഴെ ഏറത്താഴ്ചക്കു വരച്ചിട്ടുള്ള രേഖയിൽ ഏത്തൂമാറ് ഒരു കണ്ണ രേഖ വരച്ചാൽ ആക്കണ്ണരേഖയുടെ നീളം കോടിക്കഴുക്കോ ലിന്റെ നീളമായിരിക്കും. പിന്നെ ഇതുപോലെ ഉപകോ ടി(കോടാവണ)എന്ന കോടിക്കു അടുത്ത ചരിവുകഴുക്കോ ലിന്റെ സ്ഥാനത്തു കുറിച്ചിരിക്കുന്ന അടയാളത്തിങ്കൽ നി ന്നു കോടിരേഖയുടെ അഗ്രത്തിങ്കലേക്കുള്ള കണ്ണദീഗ്ഘത്തെ ഭുജയാക്കി അതിന്റെ അഗ്രത്തിങ്കൽ അടയാളം കുറിച്ച് ആ അടയാളത്തിൽ തട്ടിച്ചുകൊണ്ടു കോടിയുടെ അഗ്രംമുതൽ എംത്താഴ്ചവരെ ഒരു കണ്ണരേഖ വരച്ചാൽ അതിന്റെ നീ ളം കോടാവുണക്കഴുക്കോലിന്റെ നിളമായാരാക്കം. ഇങ്ങനെ എല്ലാച്ചരിവുകഴുക്കോലുകൾക്കും തോതെടുത്തു നീളം നിർണ്ണ യിച്ചാൽ അത്, അതതു ചരിവുകഴുക്കോലുകൾക്കു വെവ്വേറെ എറത്താഴ്ച മുതൽ കൂടാഗ്രം അല്ലെങ്കിൽ മോന്താഴമേൽ വാ യവരെയുള്ള നീളമായി വരും.

    ഗ്രന്ഥകാരൻ വിവക്ഷിച്ചിട്ടള്ളതും, 'വാസ്തവില്യ' മുത

ലായ പൂർവ്വഗ്രന്ഥങ്ങളിൽ വിധിച്ചിട്ടുള്ളതും, യുക്തിക്കു ശരി യായിട്ടുള്ളതും ഇങ്ങനെയാണെങ്കിലും, ഈ മൂലശ്ലോകത്തിലെ പദങ്ങളുടെ അർത്ഥം ശരിയായി ആലോചിച്ചാൽ അതിൽ നിന്നു് ഈ അർത്ഥം വിശദമാക്കാമെന്നു തോന്നുന്നില്ല.

   മേൽപ്പറഞ്ഞ വിധം ഗ്രഹവിസ്കാരത്തിൽ പകുതി അള

വായിട്ടുള്ള ഒരു ചതുരശ്രം പപലകമേലോ നിലത്തോ വരച്ചു ശരിയാക്കുവാൻ വളരെ പ്രയാസമുള്ളതിനാൽ നാലോ ആ റോ വിരൽ ചതുരശ്രത്തിൽ മട്ടത്തിന്റെ പുറത്തോ മറ്റൊ

കപ്രകാരം ആവശ്യമുള്ള ഗ്രഹത്തിന്റെ കഴുക്കോലുകളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/81&oldid=165831" എന്ന താളിൽനിന്ന് ശേഖരിച്ചത്