താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3

വീടുകളായും തിരിയുന്നതിനാൽ നാട്ടുപുറങ്ങലിലും, വൈദേശികസമ്പ്രദായത്തിലുള്ള പരിഷ്കാരശ്രമം നിമിത്തം നഗരങ്ങളിലും സ്ഥലദൗരല്ലഭ്യം സംഭവിക്കുകയും, പ്രാചീനസമ്പ്രദായത്തിലുള്ള നാലുകെട്ടുപൂരകങ്ങളോടു ജനങ്ങൾക്ക് വൈമുക്യം തോന്നുകയും ചെയ്യുന്നതിനാൽ ഭൂമിയുടെ ലക്ഷണവും വിസ്താരവും, പുരകളുടെ ആകൃതിയും കണക്കും നോക്കുന്ന രീതിയിൽ ചിലപരിഷ്കാർങ്ങളും പുതുമകളും വരുത്തേണ്ടതിന്നും ഈ ഗ്രന്ധം അത്യന്തം ഉപയോഗപ്രദമായിരിക്കുന്നതാണ്.

ഇതിലെ രണ്ടാമത്തെ ശ്ലോകത്തിൽനിന്നു ഗ്രന്ധകർത്താവു 'തിരുമംഗലത്തു' 'നീകകണ്ഠൻ' എന്നൊരാൾ ആണെന്ന് കാണുന്നു. ഒന്നും മൂന്നും ശ്ലോകങ്ങളിൽ അദ്ദേഹത്തിന്റെ ഇഷ്ടദേവതമാരായി പറയുന്നത് ബ്രിട്ടീഷുമലബാറിൽ പൊന്നാനി താലൂക്കിൽ എടക്കുളം തീവണ്ടിആപ്പീസിൽനിന്നു തെക്കു പടിഞ്ഞാറു പണ്ടത്തെ വെട്ടത്തുനാട്ടിൽ പെട്ട ചില ക്ഷേത്രങ്ങളിലെ ദേവന്മാരെക്കുറിച്ചാണ്. ആ ദിക്കിൽ അന്വേഷിച്ചതിൽ, അവിടെ 'തൃപ്പറങ്ങോട്' (പരക്രോഡം) എന്ന ക്ഷേത്രത്തിനു സമീപത്തിൽ 'തിരുമംഗലം' എന്നൊരു മൂത്തതിന്റെ ഇല്ലം ഇപ്പൊഴും ഉണ്ട്. ആ ഗൃഹത്റ്റീൽ പണ്ടു പലപണ്ഡിതന്മാരും ഉണ്ടായിരുന്നുവെന്നും കേൾവിയുണ്ട്. അവരിൽ ഒരാളായിരുന്നു ഈ ഗ്രന്ധകർത്താവെന്നു വിചാരിക്കുന്നതിൽ വലിയ അസാംഗത്യമുണ്ടാവാനവകാശമില്ല. ആര്യാവർത്തത്തിൽ ഗംഗാതീരം പോലെ കേരളത്തിൽ പ്രാചീനകാലത്തു ഭാരതപ്പുഴയുടെ പാരാവാരത്തിൽ വിദ്വൽഖനികളായിരുന്നുവെന്നു പ്രസിദ്ധമാണ്. ആ സ്ഥലമാഹാത്മ്യം ഇന്നും കേവലം നശിച്ചുപോയിട്ടില്ലെന്നു തെളിയിക്കവണ്ണം ചില പണ്ഡിതരത്നങ്ങൾ ആ പ്രദേശങ്ങളിൽ പ്രകാശിക്കുന്നുണ്ടല്ലോ.

ഇദ്ദേഹത്തിന്റെ ജീവിതകാലം സൂക്ഷ്മമായി പറയത്തക്ക ലക്ഷ്യങ്ങളോടും കിട്ടീട്ടില്ല. എന്നാൽ ഈ ഗ്രന്ധത്തിൽ തന്നെ അഞ്ചാമത്തെ ശ്ലോകത്തിന്റെ അന്ത്യപാദത്തിൽ "തന്ത്രസമുച്ചയാനുസാരതാ മാർഗ്ഗേണ സംക്ഷിപ്യതേ" എന്നു പറ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/8&oldid=215210" എന്ന താളിൽനിന്ന് ശേഖരിച്ചത്