താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54 തച്ചുശാസ്ത്രം

വരുന്നു. ഇങ്ങനെ മറ്റുള്ളവയ്ക്കും ചുറ്റിൽ നിന്നു ദീ൪ഗ്ഘം വരുത്താമല്ലൊ.ഇനി ചുറ്റിൽ നിന്നും വിസ്താരം വരുത്തുവാ൯ ഇരിപത്തൊന്നു കോൽ പതിനാറു വിരൽ എന്ന മേൽ പറഞ്ഞ ചുറ്റിനെ അ൪ദ്ധിച്ചാൽപത്തു കോൽ  ഇരിപതു വിരൽ ; അതിൽ നിന്നു ദി൪ഗ്ഘം എട്ടു കോൽ കളഞ്ഞാൽ ശേഷം രണ്ടുകോൽ പത്തു വിരൽ ; അതു അതിന്റെ വിസ്താരമാകുന്നു .മറ്റുള്ളവയ്ക്കും വിസ്താരം ഇങ്ങനെ  തന്നെ വരുത്താമല്ലൊ.ഈ ശ്ലോകത്തിൽ   പറഞ്ഞപ്രകാരമുള്ള ദീ൪ഗ്ഘവിസ്താരകല്പനയ്ക്കു് 'ഇഷ്ടദീ൪ഗ്ഘവിധി'എന്നു പേരാകുന്നു. ഇതുകൊണ്ടു മുകളിൽ പലേടത്തുംപ്രയോജനമുണ്ടാകുന്നതാണ്. അതിനാൽ  ഇതു ധരിച്ചിരിക്കേണ്ടതു പ്രത്യേകം ആവശ്യമാകുന്നു. അവ ഇനി ഒരു ശ്ലോകം കൊണ്ടു ഗൃഹളുടെ ചിറ്റുണ്ടാക്കുവാ൯ മറ്റൊരു  പ്രകാരത്തെ പറയുന്നു . ഇഷ്ടദീ൪ഗ്ഘം തുയദ്ദ്വിഘ്നം, തത്രിഭാഗസമന്വിതം ഇഷ്ടയോനി ത്രിഭാഗാഢ്യം, തൽപ൪യ്യന്തം വിടു൪ബ്ബുധാഃ. വ്യാ-മു൯പറഞ്ഞ പ്രകാരമുള്ളഇഷ്ടദീ൪ഗ്ഘത്തെ ഇരട്ടിച്ച് , ആസ്സംഖൃയുടെ  മൂന്നിലൊരുഭാഗവും കൂടി അതിൽ  കൂട്ടുക. പിന്നെ ഇഷ്ടമായ യോനിസംഖ്യയുടെ മൂന്നിൽ ഒരു ഭാഗവും അതിൽ  കൂട്ടുക . എന്നാൽ ഉണ്ടാകുന്ന സംഖ്യ ആഗൃഹത്തിന്റെ  പ൪യ്യന്തം (ചുറ്റ്) ആകുന്നു എന്നു വിദ്വാനാ൪ പറയുന്നു .അതെ ങ്ങനെയെന്നു കാണിക്കാം .

ഇഷ്ടമായ ദീ൪ഗ്ഘം ആറു കോലെന്നു കല്പിക്കുക . അതിനെ ഇരട്ടിച്ചാ പന്ത്രണ്ടുകോൽ . അതോടുകൂടി ആസംഖ്യയുടെ മൂന്നിലൊന്നായ നാലു കൂട്ടുക .അപ്പോൾ , പതിനാറു കോൽ .ഇഷ്ടയോനി സംഖ്യ ഒരു കോൽ . അതിന്റെ മൂന്നിലൊന്നു എട്ടു വിരൽ .അതുകൂട്ടി പതിനാറു കോലിൽ കൂട്ടിയാൽ പതിനാറു കോൽ എട്ടു വിരൽ എന്ന സംഖൃ കിട്ടുന്നു .അതു ആ ഗൃഹത്തെ .


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/74&oldid=165829" എന്ന താളിൽനിന്ന് ശേഖരിച്ചത്