താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക 53

                                                                   അറുപത്തുനാലു കോൽ . അതിൽ കിഴക്കിനിയുടെ ദിഗ്യോ നിസംഖ്യയായ ഒന്നിനെ കൂട്ടുക.അറുപത്തഞ്ചു കോൽ .അതിനെ മൂന്നിൽ ഹരിച്ചാൽ ഇരുപത്തൊന്നു കോലും പതിനാറു വിരലും കിട്ടും. അതിനാൽ എട്ടുകോൽ ഇഷ്ടദീ൪ഗ്ഘമായ കിഴക്കിനിഗൃഹത്തിന്റെ ചുറ്റുകോ ഇരുപത്തൊന്ന് വിരൽ പതിനാറു എന്ന് വരും.ഇതുപോലെ എട്ടുകോൽ തന്നെ ദീ൪ഗ്ഘമായ തെക്കിനിക്ക്, ദീ൪ഗ്ഘത്തെ എട്ടിൽ പെരുക്കി തെക്കിനിയുടെ ദിഗ്യോനിസംഖ്യയായ മൂന്നു കൂട്ടിയാൽ അറുപത്തിയേഴു കോൽ.അതിനെ മൂന്നിൽ ഹരിച്ചാൽ കോൽഇരുപത്തിരണ്ട്, വിരൽ എട്ട് അതിനാൽ എട്ടുകോൽ ദീ൪ഗ്ഘമായതെക്കിനിയുടെ ചുറ്റ് ഇരുപത്തിരണ്ടുകോൽ ,എട്ടുവിരൽ.മേൽപറഞ്ഞ ദീർഗ്ഘത്തെത്തന്നെ എട്ടിൽ പെരുക്കി പടിഞ്ഞാറെ ദിഗ്യോനി സംഖ്യയായ അഞ്ചുകിട്ടിയാൽ അറുപത്തിയൊമ്പത് .

അതിനെ മുന്നിൽ ഹരിച്ചാൽ കോൽ ഇരുപത്തിമൂന്നു . അതിനാൽ എട്ടുകോൽ ഇഷ്ടദീ൪ഗ്ഘമായ പടിഞ്ഞാറ്റിനിയുടെ ചുറ്റ്ഇരിപത്തുമൂന്നുകോൽ . ഇങ്ങ നെതന്നെവടക്കിനിക്കും ഇഷ്ടദി൪ഗ്ഘമായ എട്ടു കോലിലെ എട്ടിൽപെരുക്കി ദിഗ്യോനിസംഖ്യയായഏഴു കൂട്ടി അതിനെ മൂന്നിൽ ഹരിച്ചാൽ കോൽ ഇരിപത്തുമൂന്ന്; വിരൽ പതിനാറു.അതിനാൽ എട്ടു കോൽ ഇഷ്ട ദീ൪ഗ്ഘമായ വടക്കിനി ഗൃഹത്തിന്റെ ചുറ്റുകോൽ ഇരുപത്തിമൂന്ന് വിരൽ പതിനാറു എന്ന സിദ്ധമായി . ഇതുകൊണ്ട് ഇഷ്ടമായ ദീ൪ഗ്ഘം ഒരേ സംഖ്യതന്നെയാണെങ്കിലും അതതു ദിഗ്യോനിയുടെ ഭേദംകൊണ്ട് ചുറ്റിന്റെ കണക്കു മാറുന്നു എന്നുമനസ്സിലാക്കാമല്ലൊ. ഇനി ഇതിന്റെ വിപരീതക്രിയ പറയാം. ആദ്യം പറഞ്ഞതായ ഇരിപത്തൊന്നു കോൽ പതിനാറു വിരൽ എന്ന ചുറ്റിനെ മൂന്നിൽ പെരുക്കി ദിഗ്യോനിസംഖ്യയാഒന്നു കളഞ്ഞു് അതിനെ എട്ടിൽഹരിച്ചാൽ ദീ൪ഗ്ഘം എട്ടു കോൽ .


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/73&oldid=165828" എന്ന താളിൽനിന്ന് ശേഖരിച്ചത്