താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 തച്ചുശാസ്ത്രം

ഷഡ്ഢസ്താദിനിജേഷ്ടദീർഗ്ഘകരസം -
ഖ്യാനേടഷ്ടനിഘ്നേ സ്വദി -
ഗ്യോന്യോഢ്യേ സതി തത്ത്രിഭാഗ ഇഹ തൽ -
ഗേഹസ്യ നാഹോ ഭവേൽ
വ്യത്യസ്തക്രിയയാ ഭവേടപി ച ത -
ദ്ദീർഗ്ഘോടഥ നാഫേടതിത്ഥേ
ദീർഗ്ഘോനേ പരിശിഷ്യതേടതേര വിതതിഃ
സർവ്വത്രമർത്യാലയേ .

വ്യാ - ഗൃഹത്തിന്നു ആറു കോൽ മുതലായി അതതിന്നു ഇഷ്ടമായി കല്പിക്കപ്പെട്ടിരിക്കുന്ന ദീർഗ്ഘത്തെ ( കോലുകളെ മാത്രം ) എട്ടിൽ പെരുക്കി അതിൽ അതിന്റെ ദിഗ്ഘ്യോനിസംഖ്യയെ കൂട്ടി ആ സംഖ്യയെ മൂന്നിൽ ഹരിച്ചാൽ കിട്ടുന്നതു ആ ഗൃഹത്തിന്റെ ചുറ്റായി ഭവിക്കും . ഇതിന്റെ വിപരീത ക്രിയകൊണ്ട് അതിന്ടെ ദീർഗ്ഘവും ഉണ്ടാകും . പിന്നെ ചുറ്റിനെ അർദ്ധിച്ചു അതിൽ നിന്നു തന്റെ ദീർഗ്ഘവും കളഞ്ഞാൽ ശേഷമുണ്ടാകുന്നതു ആ ഗൃഹത്തിന്റെ വിസ്താരമായി ഭവിക്കും . ഇവിടെ അതതു ദിഗ്ഘ്യോനിസംഖ്യ എന്നു പറഞ്ഞതിന്റെ താല്പര്യം , കിഴക്കു മുതലായ നാലുദിക്കുകളിലെ യോനികളായ ധ്വജം , സിംഹം , വൃക്ഷം , ഗജം ഇവയുടെ ക്രമം അനുസരിച്ചു ഒന്ന് , മൂന്ന് , അഞ്ചു , ഏഴു , ഈ സംഖ്യകൾ എന്നാകുന്നു . ഈ സംഖ്യകളെ അതതു യോനിയുടെ പര്യായമായി ഈശാസ്ത്രത്തിൽ പറഞ്ഞു വരാറുമുണ്ട് . അതി

നാൽ കിഴക്കിനി ഗൃഹത്തിനു ഒന്നും , തെക്കിനിക്കു മൂന്നും , പടിഞ്ഞാറ്റയ്ക്കു അഞ്ചും , വടക്കിനിക്കു ഏഴും ദിഗ്യോനി സംഖ്യകളാണെന്നു അറിഞ്ഞുകൊൾക . ഇനി ഇതുപ്രകാരം ചില കണക്കുകളെ ക്രിയ ചെയ്തു ചുറ്റിനേയും ദീർഗ്ഘവിസ്താരങ്ങളേയും വരുത്തിക്കാണിക്കാം . ഇവിടെ ഇഷ്ടമായ ഗൃഹത്തിന്റെ ദീർഗ്ഘം എട്ടു കോൽ കല്പിക്കുക . അതിനെ എട്ടിൽ പെരുക്കിയ സംഖ്യ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/72&oldid=165827" എന്ന താളിൽനിന്ന് ശേഖരിച്ചത്