താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയ ചന്ത്രിക 51

ശ്ലോകപ്രകാരം മുമ്പിൽ പറഞ്ഞിട്ടുള്ളതു സർവ്വസമ്മതമാകയാൽ അതിനെതന്നെ സ്വീകരിക്കേണ്ടതാകുന്നു . മറ്റുള്ളവയെല്ലാം അത്യാവശ്യത്തിങ്കിലേ സ്വീകരിക്കാവൂ . അവ - ഇനി രണ്ടു ശ്ലോകം കൊണ്ട് ഗ്രഹങ്ങൾക്ക് ദീർഗ്ഘവിസ്താരാദികളെ കല്പിക്കേണ്ടതിനുള്ള ക്രമത്തെപറയുന്നു . 

ഇഷ്ടാൽ ദീർഗ്ഘാൽ സർവ്വധാധ്മാം ച നാഥേ
വിസ്താരോടസ്മാദ്വിസ്ത്രേഃ പാടമാനം
തസ്മാന്മാസൂരം ച തച്ഛേഷതഃ സ്യാൽ
സ്തംഭഃസ്തംഭാദ്വിസ്തൃതിശ്ചോത്തരാണം . ൭൬

വ്യാ - ഗൃഹം നിർമ്മിക്കാൻ തുടങ്ങുമ്പോൾ മുമ്പിൽ തന്നെ അതിന് ഇഷ്ടമായ മീർഗ്ഘത്തെ കല്പിക്ക​ണം . പിന്നെ ആ ദീർഗ്ഘത്തിൽനിന്നു ഗൃഹത്തിന്റെ ചുറ്റിനേയും , ചുറ്റിൽ നിന്നു വിസ്താരത്തേയും , വിസ്താരത്തിൽ നിന്നു പാദമാനഃത്തയും , പാടമാനത്തിൽ നിന്നു തറയുടെ പൊക്കത്തെയും , തറപ്പൊക്കം കഴിച്ചുള്ള പാടമാനത്തിൽനിന്നു കാലെകരഃത്തയും , കാലുകളിൽ നിന്നു ഉത്തരങ്ങളുടെ വിസ്താരത്തെയും നിശ്ചയിക്കണം .

തത്തടുത്തരവിസ്താരാല്ലുപാനം വിസ്തൃതിർഭവേൽ
ഉത്തരാദേവനീപ്രാദേർഗ്ഘനം സർവ്വത്ര വിസ്തൃതേ . ൭൭

വ്യാ - അതതു ഗൃഹത്തിന്റെ ഉത്തര വിസ്താരത്തിൽ നിന്നു കഴുക്കോലുകളുടെ വിസ്താരത്തെ കല്പിക്കണം . ഉത്തരത്തിൽ നിന്നു തന്നെ വാമട മുതലായവയുടെ വിസ്താരത്തെയും ഉണ്ടാക്കണംഎല്ലായിടത്തും അതതിന്റെ വിസ്താരത്തിൽ നിന്നു തന്നെ അതതിന്റെ ഘനത്തെ

കല്പിക്കണം . അവ - ഇനി ഒരു ശ്ലോകം കൊണ്ടു ഗൃഹങ്ങളുടെ ചുറ്റിനേയും ദീർഗ്ഘവിസ്താരങ്ങളേയും കല്പിക്കേണ്ട പ്രകാരത്തെ പറയുന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/71&oldid=165826" എന്ന താളിൽനിന്ന് ശേഖരിച്ചത്