താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50 തച്ചുശാസ്ത്രം

                                                                                                                                      കൊണ്ട് ഗുളികനേയും ലഗ്നത്തേയും ഉണ്ടാക്കാം . ഇങ്ങനെ ഗൃഹങ്ങളുടെ ചുറ്റുകണക്കുകൊണ്ട് അതാതു ഗൃഹങ്ങളുടെ ജാതകമുണ്ടാക്കി ജ്യോതിശ്ശാസ്ത്രപ്രകാരം ഫലചിന്ത ചെയ്യാമെന്നാണു ഗ്രന്തകാരന്റെ ആശയമെന്നു തോന്നുന്നു . എന്നാൽ ഇതുപ്രകാരം ചില കണക്കുകൾക്കു -

ഗ്രഹസ്ഫുടങ്ങളുണ്ടാക്കി നോക്കിയതിൽ , മുമ്പേ ചുറ്റിനെ എട്ടിൽ പെരുക്കി ഇരുപത്തേഴിൽ ഹരിച്ചാൽ നാളും , മുപ്പതിൽ ഹരിച്ചാൽ പക്കവും ഉണ്ടാക്കുമെന്നു പറഞ്ഞിട്ടുള്ളതു ശരിയായിരിക്കുന്നുണ്ട് . പക്ഷെ ബുധശുക്രൻമാരുടെ സ്ഥിതി ചിലതിൽ സൂര്യനിൽ നിന്നു മൂന്നുരാശിയില - ധികം അകന്നു കാണുന്നു . അതു സംഭവ്യമല്ല . ' ചതുർത്ഥേ ഭവനേ സൂര്യാൽ ജ്ഞസിതൗ ഭവതഃ കഥം ? ' എന്നുള്ള വരാഹമിഹിരവചനം സുപ്രസിദ്ധരാണല്ലോ .അവ - ഇനി ഒരു ശ്ലോകം കൊണ്ട് ഇതുവരെ പല മത ഭേതങ്ങൾ പറഞ്ഞിട്ടുള്ളവയിവച്ചു ബഹുസമ്മതവും സ്വീകാ- ര്യവു മായിട്ടുള്ളതു ഏതെന്നു പറയൂ .

ദ്വേധാ യോനിർദ്വിധായോ വ്യയവിധിരുദിതഃ
പഞ്ചധാ ച ത്രിധം ച
നക്ഷത്രം വാരവംശൗ തിഥിരപി ച വയഃ
പ്രാപ്തിരുക്താ ത്രിധം ച
ദ്വേധാ രാശിർന്നവാംശോ ദ്വിവിധ ഇഹ ഭവേൽ
ദ്വിപ്രകാരോ ധ്രവാദ്യഃ
പ്രോക്തേഷ്വേതേഷു പൂർവ്വോടിതമഖിലമതം
കാര്യമാവശ്യകേടന്യൽ . ൭൫

വ്യാ - യോനിയും ആയവും രണ്ടുപ്രകാരവും , വ്യയം അഞ്ചുപ്രകാരവും , നക്ഷത്രം , ആഴ്ച , ജാതി , തിഥി , വയസ്സ് ഇവയെല്ലാം മുമ്മൂന്നു പ്രകാരവും , രാശി , അംശകം , ധ്രുവാടികൾ ഇവ ഈരണ്ടുപ്രകാരവും ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ . ഇവയിൽ വച്ച " ഇഷ്ടാതാനവിതാനമാനിനി വയേ" എന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/70&oldid=165825" എന്ന താളിൽനിന്ന് ശേഖരിച്ചത്