വരാത്തവണ്ണം പദവിന്യാസത്തിൽ ഏതാനും ചില മാറ്റ ങ്ങൾ ചെയ്തിട്ടില്ലെന്നില്ല. ഇതു കൂടാതെ അധികപ്പടിയായി ഞാൻ ചെയ്തിട്ടുള്ളത്, ശങ്കുസ്ഥാപനം, ദിങ്നിണ്ണയം, പദ വിന്യാസം, വീഥീസ്ഥിതി മുതലായി ഗൃഹനിമ്മാണം ചെയ്യു ന്ന ഗൃഹങ്ങളുടെ വിന്യാസഭേദങ്ങളെ ഉദാഹരിച്ചും ഏതാനും ചി ല പരിലേഖങ്ങളും ഒരു കോൽ മുതൽ അറുപതുകോൽ വ രെയുള്ള ഓരോ പരിഷയിലും ധ്വജാദിയോനികളിൽ വരുന്ന ചുറ്റുകണക്കുകളെല്ലാം ഉത്തമമദ്ധ്യമാധമങ്ങളായി തിരിച്ച് ആയാസം കൂടാതെ അറിയത്തക്കവണ്ണം 'കോൽ തച്ച്' എന്ന ഒരു പട്ടികയും മാത്രമാണ്. ഈ വിഷത്തിൽ ഞാൻ ചെയ്തി ട്ടുള്ള പരിശ്രമത്തിന്റെ ഫലം, ശില്പകമ്മോപജീവികളായ ആ ശാരിമാക്കും അവരവക്കു ഹിതമായ കണക്കുകളെ ഇഷ്ടംോ ലെ തെരഞ്ഞെടുത്തു ഗൃഹം തീപ്പിക്കുന്നതിൽ ഗൃഹനാഥന്മാ ക്കും വരാവുന്ന ആയാസം കുറയ്ക്കുകയാണ്.
അനേകകാലത്തെ ലോകാവലോകനംകൊണ്ടും നിരീക്ഷ ണപരീക്ഷണങ്ങളെക്കൊണ്ടും അഭേദ്യങ്ങളായ തത്വങ്ങളെ അ ടിസ്ഥാനപ്പെടുത്തി പൂർവ്വാചാര്യന്മാർ നിബന്ധിച്ചിരിക്കുന്ന ശാസ്ത്രനിയമങ്ങളെ ഉല്ലംഘിച്ചു പ്രവർത്തിക്കുന്നതു ശ്രേയസ്കര മായിത്തീരുകയില്ലെന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികന്മാക്കും, ശാസ്ത്രനിയമങ്ങളെയും ജാത്യാദിമയ്യാദകളെയും അനുസ രിച്ചു നടക്കുന്നത് അസ്വാതന്ത്ര്യത്തിനും അസുഖത്തിനും കാ രണമായിത്തീരുന്നതാകുകൊണ്ട് അതൊക്കെ മറയത്തു കള യേണ്ട കാലമായി എന്നു വാദിക്കുന്ന ഉൽപതിഷ്ണുക്കൾക്കും യ ഥേഷ്ടം രുചിക്കത്തക്കവണ്ണം ഗൃഹങ്ങളുണ്ടാക്കുവാനുള്ള സൗക യ്യങ്ങളെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇ തുതന്നെയാണ് ഈ ഗ്രന്ഥത്തിന് ഇതരശില്പശാസ്ത്രഗ്രന്ഥങ്ങ ളേ അപേക്ഷിച്ചു പ്രത്യേകം ആദരണീയമായ ഒരു ഗുണമുള്ള ത്. ജനബാഹുല്യം ധനവിഭാഗം മുതലായതുകൊണ്ട് ഒരു
തറവാടു പല താവഴികളായും, ഓരോ താവഴികളും അനേകം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.