Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40 തച്ചുശാസ്ത്രം

വ്യാ-ഇഷ്ടങ്ങളായ ദീർഘവിസ്താരങ്ങളെ കൂട്ടി ഉണ്ടായ ചുറ്റിനെ മൂന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ ശേഷിച്ചതു യോനിയാകുന്നു . ആ പെരുക്കത്തെത്തന്നെപതിന്നാലിൽ ഹരിച്ചാൽ ശേഷിച്ചതു വ്യയം . ചുറ്റിനെ എട്ടിൽ പെരുക്കി പന്ത്രണ്ടിൽ ഹരിച്ചാൽ ശേഷിട്ടതു ആയം . ആപെരുത്തെ തന്നെ ഇരുപത്തേഴിൽ ഹരിച്ച ശേഷം നക്ഷത്രം . അവിടെ കിട്ടിയ ഹരണഫലം വയസ്സ് . എട്ടിൽ പെരുക്കിയതിനെ മുപ്പതിൽ ഹരിച്ചശേഷം ആഴ്ച . ചുറ്റിനെ ഒമ്പതിൽ പെരുക്കി പത്തിൽ ഹരിച്ചശേഷം വ്യയം എന്നും പക്ഷാന്തരമുണ്ട് . അവ -ഇനി ഒരു പദ്യം കൊണ്ടു യോനികളുടെ പേരുകളെ പറയുന്നു .

                                                                        
ധ്വജധൂമസിംഹകുക്കര-
വൃഷഖരഗജവായസാഃ സം:ക്രമണസ്യൂഃ
പ്രാഗ ടി:യാനയോ
തേഷ്വയുജസ്സം പടേ യുഃജാ വിപടേ .

൬൧

                                                             ( ത. സ. )

വ്യ-ധ്വജം , ധൂമ , സിംഹം , കുക്കുടം ( ശ്വാവ് ) വ്രഷം , ഖരം , ഗജം , വായസം ,(കാക്ക) ഇവ ക്രമത്താലെ കിഴക്കാടിയായി എട്ടുദിക്കിലേലും ഉള്ള യോനികളാകുന്നു . ഇവയിൽ ഒറ്റപ്പെട്ടവയായ ധ്വജം , സിംഹം , വ്രഷം , ഗജം ഇവ ശുഭത്തിനായിക്കൊണ്ടും എരട്ടപ്പെട്ടവ യായ മറ്റുള്ളവ അശുഭത്തിനായിക്കൊണ്ടും ഭവിക്കുന്നു . അതിനാൽ ധ്വജാടികളായ ഒറ്റപ്പെട്ട യോനികൾ കൊള്ളാം . മറ്റേവ കൊള്ളരുത് എന്നു സാരം .

അവ-ഇനി ആയവ്യയാടികളുടെ ഗുണദോഷങ്ങളെ അറിയേണ്ടും പ്രകാരങ്ങളെ രണ്ടു പദ്യങ്ങളെക്കൊണ്ടു പറയുന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/60&oldid=165815" എന്ന താളിൽനിന്ന് ശേഖരിച്ചത്