താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രസ്താവനാ

മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളിൽ മനുഷ്യാലയ നിർമ്മാണത്തിൽ ശില്പശാസ്ത്രജ്ഞന്മാർ പ്രധാനമായി അംഗീകരിച്ചുവരുന്ന ഒരു പ്രമാണഗ്രന്ഥമാണു മനുഷ്യാലയചന്ദ്രിക’. ഈ ഗ്രന്ഥം തന്നെ വേറെ ഒരു രൂപത്തിൽ അല്പാല്പം ഭേദഗതികളോടുകൂടി ഏഴ്‌ അധ്യായങ്ങളാക്കി തിരിച്ച്‌, പേരുമാറ്റം കൂടാതെ പെരുമാറ്റത്തിൽ വന്നിട്ടുണ്ട്‌. അതു ബ്രിട്ടീഷുമലബാറിൽനിന്നു ‘പാലോളി ചോയി’ വൈദ്യരാൽ ഉണ്ടാക്കപ്പെട്ട ‘ലളിത’ എന്നൊരു ഭാഷാവ്യാഖ്യാനത്തോടുകൂടി 1080-മാണ്ടിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആ ലളിതയുടെ രംഗപ്രവേശകാലത്തുതന്നെ അതിന്റെ സ്‌ഖാലിത്യങ്ങളെയും കാപട്യങ്ങളെയും, വിശദീകരിച്ചുകൊണ്ടു ‘ലളിതാവിരൂപണം’ എന്നൊരു ഖണ്ഡനപുസ്തകത്തെ ‘ഒരാശാരിച്ചെറുക്കൻ’ എന്നു പേരുവച്ച ഞാൻ തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടത്തിൽ നിന്നു പ്രകാശിപ്പിച്ചു.

ആവകസ്സംരംഭങ്ങളെല്ലാം ശമിച്ചു പിന്നെയും കുറച്ചുകാലം കഴിഞ്ഞതിനുശേഷം ആ ‘മനുഷ്യാലയചന്ദ്രിക’ക്കു സവിസ്തരമായ മറ്റൊരു വ്യാഖ്യാനം ഞാൻ എഴുതുകയും, അതിൽ

ആദ്യത്തെ മൂന്ന്‌ അധ്യായം 1097 ൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ശേഷമുള്ള ഭാഗം വേറെ ചില പ്രതിബന്ധങ്ങളാൽ അന്നു പ്രസിദ്ധീകരിപ്പാ൯ സാധിച്ചില്ല. ആ വ്യാഖ്യാനം എഴുതുവാനായി ഞാൻ പല പൂർവഗ്രന്ഥങ്ങളെയും അന്വേഷിച്ചു സമ്പാദിച്ച കൂട്ടത്തിൽ കൈവശം കിട്ടിയതാണ് ഈ ഗ്രന്ഥം. ഇതിലെ മൂലവും ഭാഷാവ്യാഖ്യാനവും പഴയതു തന്നെയാണ്‌; അവയിൽ എനിക്കു പറയത്തക്ക അവകാശം ഒന്നുമില്ല. എന്നാൽ വ്യാഖ്യാനത്തിലെ ചില ഭാഷാരീതി നവീനന്മാർക്ക് മനസ്സിലാക്കവാൻ പ്രയാസമുള്ളതും തചിക്കാത്തതുമായി തോന്നിയതിനാൽ അവിടവിടെ ആശയത്തിന്‌ ഭേദം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/6&oldid=217110" എന്ന താളിൽനിന്ന് ശേഖരിച്ചത്