താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക 39

വാസ്തുന്യത്ര നിപീഡിതേ മഹിഷസിം-
ഹാനേകപാനാം ശിരോ
ഹൈമം കൂർമ്മവരാഹയോശ്ചസ നിഖേനേ-
ആച്ഛാന്തമായേ ശാന്തികൃൽ. ൫൯

വ്യാ-ഗൃഹങ്ങളുടെ തൂണു ഭിത്തി മുതലായവയെ ഉണ്ടാക്കുമ്പോൾ മർമ്മസ്ഥാനത്തുനിന്ന്,ഒരു പദത്തെ പന്ത്രണ്ടാക്കി ഭാഗിച്ച ഒരു ഭാഗത്തിൽ പകുതി കിഴക്കോട്ടോ നീക്കി അവിടെ വെച്ചാൽ അവയിൽ മർമ്മവേധം വരികയില്ല. ഇങ്ങനെ നീക്കിവയ്ക്കാതെ മർമ്മവേധം സംഭവിച്ചു - പോയാൽ ആ ദോഷശാന്തിക്കായി പോത്ത്,സിംഹം,ആന,ആമ,പന്നി ഇവയുടെ തലകളെ സ്വർണ്ണംകൊണ്ട് ഉണ്ടാക്കി ശാന്തിഹോമം മുതലായ കർമ്മങ്ങളെ ചെയ്യാൻ യോഗ്യനായ തന്ത്രി, വിധിപോലെ അവയെ പൂജിച്ചു ശിലാലോഹാദികളെകൊണ്ടുള്ള പാത്രങ്ങളിലാക്കി ഗൃഹത്തിന്റെ മദ്ധ്യത്തിൽ കുഴിച്ചു സ്ഥതാപിക്കണം . സ്വർണ്ണത്തിന്റെ തൂക്കം ,"പലേന വാ രുദർദ്ധേന വാ"എന്ന പ്രായശ്ചിത്തഗ്രന്ഥങ്ങളിലെ വിധിയനുസരിച്ച് ഗൃഹനാഥന്റെ ശക്തിപോലെ നിശ്ചയിക്കാവുന്നതാണ്. അവ-ഇനി ഒരു ശ്ലോകം കൊണ്ട് യോന്യാദികളെ

അരിവാനുള്ള പ്രകാരങ്ങളെ പറയുന്നു.
ഇഷ്ടാതാനവിതാനമാനനിചയേ
ത്രിഘ്നേടഷ്ടഭിർഭാജിതേ
ശോഷായോനി,രിഹ വ്യയോവുനിയുജാട
ഥായോടാഷ്ടനിഘ്നേടരുണൈഃ
ഋക്ഷൈരൃക്ഷ,മവാപ്തിരത്രതു വായോ
ജ്ഞേയം,തിഥിസ്രിംശിതാ,
വാരാഭൂമിധരൈന്നിധിപ്രഗുണിതേ
ധർമ്മാഹൃതേ വാ വ്യയഃ ൬൦

(തന്ത്രസമുച്ചയം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/59&oldid=165813" എന്ന താളിൽനിന്ന് ശേഖരിച്ചത്