താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 തച്ചുശാസ്ത്രം

വ്യാ-പുര ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന പറമ്പിൽ പടിഞ്ഞാറുമൂലവും കിഴക്ക് അഗ്രവുമായിട്ടും , തെക്ക് മൂലവും വടക്ക് അഗ്രവുമായിട്ടും ,പതിപ്പത്തു സൂത്രങ്ങളെ കല്പിക്കുക. അവയ്ക്കു 'നാഡികൾ' എന്നു പേർ. പിന്നെ നിരൃതിയിൽ മൂലവും ഈശാനത്തിൽ അഗ്രവുമായിട്ടും , വായുവിൽ മൂലവും അഗ്നിയിൽ അഗ്രവുമായിട്ടും അയ്യഞ്ചുസൂത്രങ്ങളെ കല്പിക്കുക. അവയ്ക്കു രജ്ജൂകൾ എന്നു പേർ. ഈ രജ്ജൂകൾ മൂന്നും,ആറും,ഒമ്പതും കോഷ്ഠങ്ങളിൽ കർണ്ണമാർഗ്ഗേണ സ്ഥിതിചെയ്യുന്നവയായിരിക്കണം . ഈ നാഡീ സൂത്രങ്ങളും രജ്ജൂ സൂത്രങ്ങളും തങ്ങളിൽ കൂടുന്ന സ്ഥാനങ്ങൾക്ക് 'മർമ്മങ്ങൾ 'എന്നു പേർ. ഈ മർമ്മങ്ങളിൽ ഗൃഹങ്ങളുടെ തൂണു ഭിത്തി മുതലായവ ഒന്നും തട്ടരുത്.ഇവയിൽ ബ്രഹ്മപദത്തിന്റെ നാലുകോണുകളിലുമായിട്ട് എട്ടെട്ടു സൂത്രങ്ങൾ കൂടുന്നതായി നാലു മർമ്മങ്ങൾ ഉള്ളവയ്ക്കു മഹാമർമ്മങ്ങൾ എന്നു പേർ . ഇനി ആ - റാറു സൂത്രങ്ങൾ കൂടുന്നതായി മുപ്പത്തിയാറും അയ്യഞ്ചു കൂടുന്നതായി എട്ടും, നന്നാലു കൂടുന്നതായി ഇരുപത്തിനാലും,മുമ്മൂന്നു കൂടുന്നതായി ഇരുപത്തിയെട്ടും ഇങ്ങനെ ആകെ ഒരു നൂറു മർമ്മങ്ങൾ ഉണ്ട്. ഇവയെല്ലാം ഭിത്ത്യാദികളിൽ വർജ്ജ്യങ്ങളാകുന്നു.കോഷ്ഠങ്ങളുടെ മദ്ധ്യത്തിൽ രജ്ജൂകൾ തങ്ങളിൽ കൂടുന്ന സ്ഥാനങ്ങൾ മർമ്മങ്ങളല്ല.അവയെ വർജ്ജിക്കയും വേണ്ടാ . അവ-ഇനി ഒരു ശ്ലോകം കൊണ്ടു മർമ്മവേധത്തെ ഒഴിക്കാനുള്ള പ്രകാരത്തേയും, മർമ്മവേധം സംഭവിച്ചാൽ അതിനുള്ള പരിഹാരത്തേയും പറയുന്നു .

പ്രാഗ്വോദപദഭാസ്കരാംശദലമാ-
ത്രം മർമ്മസൂത്രസ്ഥിതേ-
ർന്നിത്വാ വിന്യസനാന്നമർമ്മപരിപീ-
ഡാസ്തംഭകുഡ്യാദിഷ്ഠ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/56&oldid=165810" എന്ന താളിൽനിന്ന് ശേഖരിച്ചത്