തച്ചുശാസ്ത്രം 36
കോണിലും, ഇടത്തെ കയ്യിന്റെ മുട്ട് അഗ്നികോണിലും, രണ്ടു കൈപ്പടങ്ങളും മാറത്തും ആയിട്ടു ഭൂമിയിൽ (മലർന്നു) കിടക്കുന്നആ വാസ്തുപുരുഷന്റെ അംഗങ്ങളിൽ മുമ്പേ പറഞ്ഞ വാസ്തുദേവതമാർ സ്ഥിതിചെയ്യുന്നു. അവരുടെ സ്ഥ്തിയേയും പറയാം. അവ...വാസ്തുപുരുഷാംഗസ്ഥിര -
ന്മാരായ ദേവന്മാരുടെ അവയവസ്ഥിതിനിയമത്തെപ്പറയുന്നു. മൂർദ്ധനീശോടസ്യതു സംസ്ഥിതോ നയനയേഃ പർജ്ജന്യകാഖ്യോദിതി- ശ്ചാപസ്തലേനേ തഥാ ഗളതലേ തസ്യാപവത്സാഹ്വനഃ വാമശ്രോത്രഗതോ ജയന്ത ഇതര- ത്രാസ്യാദിതിസ്സംസ്ഥിതാ വാമാംസേ സ്ഥിതവാനമർത്യപതിര ത്രാംസേടർഗ്ഗളോ ദക്ഷിണേ. ൫൪ അക്കാദയോ വാമഭുജസ്ഥിതാസ്സ്യു- ശ്ചന്ദ്രാദയോ ദക്ഷിണഹസ്തഗാശ്ച വാമപ്രകോഷ്ഠേ സവിതാ ച സാവി- ത്രോന്യത്ര രുദ്രശിവജിൽ വ്രകോഷ്ഠേ. ൫൫ മഹീധരാര്യൗ കചയോർവ്വിവസ്വാൻ മിത്രശ്ച കക്ഷൗ ദ്രുഹിണോടഥനാഭൌ ഇന്ദ്രോടസ്യമേഢ്രേ ണ്ഡയുഗേതു തജ്ജിൽപാദദ്വയേ തസ്യപരേ നിവിഷ്ടാഃ. ൫൬
വ്യാ- ഈ വാസ്തുപുരുഷന്റെ ശിരസ്സിൽ ഈശനും, എടത്തെ കണ്ണിൽ പർജ്ജന്യനും, വലത്തെ കണ്ണിൽ ദിതിയും, വായിൽ ആപനും,കഴുത്തിൽ ആപവത്സനും, എടത്തെ ചെവിയിൽ ജയന്തനും മറ്റേതിൽ അദിതിയും, എടത്തെ തോളിൽ ഇന്ദ്രനും , വലത്തെ ചുമലിൽ അർഗ്ഗളനും
സ്ഥിതി ചെയ്യുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.