താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120

തച്ചുശാസ്രം

വ്യാ_പുര പണിചെയയ്വാനുള്ള പറമ്പു ചെറുതാണെങ്കിൽ അതിനെ ആറോ എണ്പത്തൊന്നോ അറുപത്തുനാലോ ഖണ്ഡമായി കല്പിച്ച് അവയിൽ നടുവിൽ വരുന്ന ബ്രഫ്മപദത്തെ അങ്കണമാക്കണം. ഒരനൂറു പദമായി കല്പിച്ചാൽ പതിനാറു ഖണ്ഡം ബ്രഹ്മദം.എണപത്തൊന്നു പദമായാൽ ഒമ്പതു ഖണ്ഡം ബ്രഫ്മപദം . അറുപത്തുനാലായാൽ നാലു ഖണ്ഡം ബ്രഫ്മപദം. അതിന്റെ പുറമേയുള്ള രണ്ടു വരികളിൽ ആർയ്യകാദിദേവതമാരുടെ പദങ്ങളെക്കൊണ്ടു ശാലകളെ ഉണ്ടാക്കണം. അതിന്റെ പുറമേ ഒരുവരിയുള്ളതിൽ തൊഴുത്തു് ഉരൽപ്പുര മുതലായ ഉപഗ്രഹങ്ങളും പ്രധാനഗ്രഹത്തിന്നു ചുറ്റുപാടും ഉണ്ടാക്കണം.

  ഇവിടെ പ്രസംഗവശാൽ പറമ്പിൽ പുയ്ക്കു സ്ഥാനനിർണ്ണയം ചെയ്യുന്ന വിഷയത്തെക്കുറിച്ച് അല്പം പറയേണ്ടതുണ്ടു്. വീഥിപ്രധാനമെന്നും,പദപ്രധാനമെന്നും, വാസ്തുകല്പനത്തിൽ രണ്ടു മതങ്ങളുണ്ടു് ;'മയമതം വാസ്തുവിദ്യ'യിൽ പറയുന്ന ഒരു വീഥീകല്പന വേറെ ഒരു മാതിരിയാണു; 'നന്ദദ്വന്ദ്വപുടേ' എന്നു് ഈ ഗ്രന്ഥത്തിൽ ഉള്ള ജാതിയല്ല; 'മയമതം' എന്ന ഗ്രന്ഥത്തിൽ പദകല്പനം പലവിധത്തിൽ പറയുന്നു . ഒന്നുമുതൽ മുപ്പത്തുരണ്ടിന്റെ വർഗ്ഗമായ ആയിരത്തിരുപത്തുനാലുവരെ പദങ്ങളുണ്ടെന്നാണു് ആ ആ ചാർയ്യന്റെ മതം . അറുപത്തുനാലും എണ്പത്തൊന്നും ആയിട്ടുള്ള പദകല്പനം മിക്ക ഗ്രന്ഥകാരന്മാർക്കും സമ്മതമാണ്.

എന്നാൽ 'നന്ദദ്വന്ദ്വപുടേനവാവൃതിതയാ' എന്ന ശ്ലോകപ്രകാരം ഈ ഗ്രന്ഥകാരൻ ചെയ്യുന്ന ആവൃതിത്രപരമായ വിഥീകല്പനത്തിന്റെ സ്ഥാപകനായ ആചാർയ്യൻ ആരെന്നു തീർച്ചപറവാൻ തരമില്ലെങ്കിലും ഈ ഗ്രന്ഥകാരനു് അതിൽഒരു പ്രത്യേകപ്രതിപത്തിയുണ്ടെന്നു ആ ഭാഗംകൊണ്ടു കാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.