താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119

മനുഷ്യാലയചന്ദ്രിക

                    
പാശ്ചാത്യേ ധനസന്നിധാപനമദോ
 ദ്വന്ദ്വം വിപർയ്യസ്യ വാ
ശേഷാർദ്ധേതു തയോർദ്ദ്വയോശ്ശയനവി_
 ദ്യാഭ്യാസനം ചാചരേൽ. ൧൬൨

  വ്യാ_കിഴക്കിനിയിൽ ഔപാസനം അഗ്നിഹോത്രം മുതലായ ദേവപൂജകളും,വടക്കിനിയിൽ സ്ത്രീകൾ കുട്ടികൾ മുതലായവരുടെ വാസവും ചെയ്യാം.തെക്കിനിയിൽ അതിഥിസൽക്കാരവും,പടിഞ്ഞാററിനിയിൽ ധനം വച്ചു സൂക്ഷിക്കയും ചെയ്യാം.തെക്കിനിയുടെയും പടിഞ്ഞാററിനിയുടെയും നടുവിലുള്ള ദിഗ് ഗൃഹങ്ങളിലേക്കാണു് ഇവിടെ പറഞ്ഞതു്.ആ രണ്ടു കെട്ടുകളുടെയും കോൺഗൃഹങ്ങളായിട്ടുള്ള ശേഷിച്ച ഭാഗങ്ങളിൽ ശയനവും വിദ്യാഭ്യാസവും ചെയ്യാം.മലയാളബ്രാഹ്മണഗൃഹങ്ങളിൽ മിക്കതിലും ഇങ്ങനെതന്നെ നടന്നുവരികയും 

ചെയ്യുന്നു.

   അവ_ഇനി ഏതാനും ശ്ലോകങ്ങളെക്കൊണ്ടു് ഉപഗൃഹങ്ങളുണ്ടാക്കുവാനുള്ള സ്ഥാനങ്ങളെ വീധിക്കുന്നു.അവിടെ മുമ്പിത്തന്നെ ചെറിയ  പറമ്പുകളിൽ പുര പണിയേണ്ടിവരുമ്പോൾ അതിലേക്കു വേണ്ടി ഒരു വിശേഷവിധി പറയുന്നു.

കൃത്വാ ദിങ് നവനാഗവർഗ്ഗപദഭി_
 ന്നഥേത്രകേടന്തർഗ്ഗതൈ_
രഷ്ട്യംകാബ്ധിപദൈർവ്വിധാതൃപദയു_
 ക്തം പ്രാങ്കണം മധ്യതഃ
ശാലാഃ പങ് ക്തിയുജാർയ്യകാദികജുഷ_
 സ്മൽബാഹ്യതസ്മൽബഹി_
ർഗ്ഗോഷ്ഠോലൂഖലവേശ്മകാദിവിലസൽ
 പങ് ക്ത്യാവൃതം കല്പയേൽ. ൧൬൩












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.