താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118

 ==തച്ചുശാസ്ത്രം==

വ്യാ_ഗൃഹത്തിന്റെ അങ്കണമധ്യത്തിൽനിന്നു നാലു്,അഞ്ചു്,ആറു്,ഏഴു്,മുതലായ ദണ്ണുകൾ(പറമ്പിന്റെ വലിപ്പത്തിനു തക്കവണ്ണം)കഴിച്ചു സഞ്ചാരയോഗ്യമായ പടിപ്പരയുണ്ടാക്കാം.അതു ഗോപുരങ്ങൾപോലെ മഹാദ്വാരങ്ങളായിട്ടാക്കുകയും ചെയ്യാം. പടിവയ്ക്കുന്നതു പടിഞ്ഞാട്ടാണെങ്കിൽ നേരെ പടിഞ്ഞാറിനടുത്തു തെക്കേതായ പുഷ്പദന്തപദത്തിലും,വടക്കോട്ടാണെങ്കിൽ നേരെ വടക്കിനടുത്തു പടിഞ്ഞാറേതായ മല്ലാടപദത്തിലും,കിഴക്കോട്ടാണെങ്കിൽ നേരെ കിഴക്കിനടുത്തു വടക്കേതായ മഹേന്ദ്രപദത്തിലും,തെക്കോട്ടാണെങ്കിൽ നേരെ തെക്കിനടുത്തു കിഴക്കേതായ ഗൃഹക്ഷതപദത്തിലും ആയിരിക്കണം.പിന്നെ ഓരോ ദിക്കിലേക്കു് ഈരണ്ടുവീതം നാലുഭാഗത്തുംകൂടി എട്ടു ചെറുപടികളുമുണ്ടാക്കാം.അവ,അഗ്നികോണിന്നു് അടുത്തു വടക്കേതായ 'ഭൃശ'പദം മുതലായി ഈശകോണിന്നു് അടുത്തു തെക്കേതായ പർജ്ജന്യപദം വരെ ഉള്ള പദങ്ങളിലായിരിക്കണം.ഈ ഉപദ്വാരങ്ങൾ വയ്പാനുള്ള പദങ്ങളെ 'മാനവവാസ്തുലക്ഷണം'എന്ന ഗ്രന്ഥത്തിൽ താഴേ പറയുന്ന പ്രകാരം വ്യക്തമായിപ്പറഞ്ഞിരിക്കുന്നു.

"ഭൃശങ്കലും പൃഷ്ണി ച ഭൃംഗരാജേ
 ദൌവാരികേ ശോഷപദേ ച നാഗേ
 ദിതൌ തു പർജ്ജന്യപദേ ചമപ്പു
 ദ്വാരങ്ങളെട്ടും ചെറുതാക്കിവേണം."
     അവ_ഇനി ഒരു ശ്ലോകംകൊണ്ടു മുമ്പിൽ വിധിച്ച ശാലകളിൽ ഇന്നതു് ഇന്ന ഉപയോഗത്തിനെന്നു പറയുന്നു.
 പ്രാച്യേചാഗ്നിസമർച്ചനാദികമുദി
  ചീനേ കുടുംബാദികം
 വ്യത്യസ്യ പ്രകരോതു വാ ദ്വയമിദം
   യാമ്യേടതിഥിപ്രീണനം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.