താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

117

മനുഷ്യാലയചന്ദ്രിക

കുർയാൽ പ്രാങ്കണതോ ഗമാഗമകൃതേ
ദ്വാരം മഹൽ പാദുകേ
ഹസ്തൈർവ്വാംഗുലകൈഃ പ്രകല്പിതശുഭാ
യാദ്യഗ്രരൂഢോത്തരം
സ്വായാമപ്രവിഭക്തരുദ്രദശന-
ന്ദേഭാംശവിസ്താരത
ദ്വിസ്താരാർദ്ധഘനാംഘ്രിയുഗ്മവിലസ-
ന്മംഗല്യപട്ട്യാദികം. ൧൬൦

വ്യാ__ അങ്കണത്തിൽനിന്നു പോകയും വരികയും ചെയ്യുന്നതിനുള്ള വലിയ വാതി, ഉപപീഠത്തിന്മേൽ ശാലകളുടെ പാദുകം കെട്ടി അതിന്മേൽ വക്കണം. അതിനെ കോലുകൊണ്ടോ വിരൽകൊണ്ടോ ഇഷ്ടയോനി, ആയാധിക്യം മുതലായ ഗുണങ്ങളും കല്പിച്ച്, അഗ്രം ഉത്തരത്തിന്മേൽ കയറിയിരിക്കത്തക്കവണ്ണം ഉണ്ടാക്കണ്ണം. ആ ദ്വാരത്തിന്റെ കാലുകൾക്കു (കട്ടിളക്കാലുകൾക്കു) തന്റെ നീളത്തെ, പതിനൊന്നോ പത്തോ ഒമ്പതോ എട്ടോ ആയിട്ടംശിച്ചു ഒരംശം വീതിയും, ആ വീതിയിൽ പാതി കനവും, ഉണ്ടായിരിക്കണം. ആക്കട്ടിളയുടെ മേൽപ്പടിക്കുമേൽ മംഗലപ്പലക മുതലായ അലങ്കാരങ്ങളും പണിചെയ്തിരിക്കണം.

അവ__ഇനി ഒരു ഒരു ശ്ലോകംകൊണ്ടു പടിപ്പുരകളുടെ സ്ഥാനങ്ങളെ വിധിക്കുന്നു.

ദണ്ഡാൻ പ്രാങ്കണമധ്യതോടബ്ധിശരഷ്ട-
സപ്താദിസംഖ്യാൻ വ്യതി-
ത്യാദധ്യാദഥ പൌഷ്പദന്തകപദേ
ദ്വാരം പ്രചാരോചിതം
ഭല്ലാടേന്ദ്രഗൃഹക്ഷതേഷ്വപി മഹാ-
ദ്വാരാണ്യുപദ്വാരകാ-
ണ്യഷ്ടാശാന്തഭൃശാതികേഷു പരിതഃ
പർജ്ജന്യകാന്തേഷ്വപി. ൧൬൧
                                 (പഞ്ചാശികാ)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.