താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

115

മനുഷ്യാലയചന്ദ്രിക

'തുർയ്യശ്ര(൫)ശാലയിൽ ഭിന്ന-
ശാലാ, വൈശ്യന്നു നന്നിതു. ൬
ഏകശാല, ചതുരശ്രശാലയും
ബ്രാഹ്മണന്നുചിതമല്ല കേവലം
അന്തരാളരഹിതത്വഹേതുനാ
തീണ്ടലൊന്നിലുളവാകിലെങ്ങുമാം.'
             (ഭാഷാശില്പിരത്നം.)
"ശാലാപഞ്ചവിധം പ്രോക്താ
മലനാട്ടിന്നു ചേർന്നതു
മറ്റള്ള ദേശമൊക്കയ്ക്കം
ഗ്രാമാദ്യേ ഷൂക്തവർത്മനാ. ൧
'ഭിന്ന(൧)ശാലാ' ച വിപ്രന്നു
തുർയ്യ(൨)ശ്രം' ക്ഷത്രിയന്നതാം
വിശാം 'തുർയ്യശ്ര(8)ഭിന്നാ'സ്യാ-
'മേക(൪)ശാലാ'ഫി പാമജേ. ൨
നാനാജനേ ചതുർവർണ്ണ
ഭിന്ന(൫)തുർയ്യശ്ര'ശാലയം
സാധാരണമിടം പ്രാഹുഃ
സർവ്വജാത്യർഹകം ദ്വിജാഃ. ൩
ഭിന്നശാലക്കു കോൺതൊട്ടി
കെട്ടി ബാഹ്വസമം യുതം
അന്തരോളങ്ങലൾ നാലല്ലോ
വന്നീടൂ ഭിന്നശാലകേ ൪
അന്താളങ്ങളില്ലല്ലോ
ചതുശ്ശാലയ്ക്ക നിർണ്ണയം
ഏകശാലയ്ക്കുമവണ്ണം
വിധിച്ചൂ കാശ്ര്യപൻ മുനി ൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.