താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യതിയോടു തത്വജ്ഞാനത്തെ ഗ്രഹിച്ചവനുമായ കവി, താൻ പഠിച്ചിട്ടുള്ളതിനെ ഉറപ്പിപ്പാൻ ആഗ്രഹത്തോടുകൂടി പരോപകാരതല്പരനായിട്ട്‌ ‘ശില്പിരത്നം’ എന്ന ഗ്രന്ഥത്തെ ഉണ്ടാക്കി.

അവ- പിന്നെയും കവി ചില ദേവന്മാരെ സ്തുതിക്കുന്നു.

ശ്രീമൽ’കുണ്ഡപുരേ’വിരാജതി’പരക്രോഡേ’ ച തേജഃപരം നിത്യം’രാജകരാജമംഗല’പുരേ ചാരാൽഗണേശാലയേ ‘നാവാ’നാമ്നി ച ധാമ്നിരാജതിതരാം ‘മല്ലീവിഹാരാ’ലയേ സംഭൂയൈതദുരുപ്രകാശവിഷയേ ചിത്തേ മമോജ്ജൃംഭതാം 3

വ്യാ- ‘തൃക്കണ്ടിയൂര്’, ‘തൃപ്രങ്ങോട്ട്’, ‘രാജരാജമംഗല’ പുരത്ത്, അടുത്ത ‘ഗണേശപുരത്ത്’, തിരുനാവായ്’, ‘മുല്ലപ്പള്ളി’, ഇങ്ങിനെയുള്ള ക്ഷേത്രങ്ങളിലെ ദേവന്മാരെല്ലാവരും ഒന്നായിട്ട്‌, പ്രകാശവിഷയമായ എന്റെ മനസ്സിൽ വർദ്ധിക്കേണമേ!

അവ- അനന്തരം വിശ്വശില്ലിയായ ബ്രഹ്മാവിനെ നമസ്തരിച്ചിട്ടു ശാസ്ത്രത്തെ ആരംഭിക്കുന്നു.

നിസർഗ്ഗസംസിദ്ധസമസ്തശില്ലപ്രാവീണ്യമാദ്യം ദ്രുഹിണംപ്രണമ്യ മയാ‘മനുഷ്യാലയചന്ദ്രികൈ’ഷാ വിലിഖ്യതേ മന്ദധിയാം ഹിതായ 4

വ്യാ- വിശ്വത്തെ ചമക്കുക എന്ന ക്രിയയിങ്കൽ സ്വതസ്സിദ്ധമായ വൈദഗ്ദ്യത്തോടുകൂടിയവനും ആദ്യന്തനുമായ ബ്രഹ്മാവിനെ നമസ്കരിച്ചിട്ട്, എന്നാൽ അല്പബുദ്ധികളുടെ ഹിതത്തിനായിക്കൊണ്ടു ‘മനുഷ്യാലയചന്ദ്രിക’യെന്ന് ഈ ഗ്രന്ഥം എഴുതപ്പെടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/14&oldid=217116" എന്ന താളിൽനിന്ന് ശേഖരിച്ചത്