Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

114

==തച്ചുശാസ്ത്രം==

"ഗേഹം നാലും മധ്യതോ മുറ്റവും ചേ-
ർന്നിടുന്നാകിൽ പേർ ചതുശ്ശാലമസ്യ
പേരുണ്ടഞ്ചാകാരഭേദേന തേഷാം
വേണം മൂന്നിന്നും മുഖായാമമത്ര. ൧

നാഹം ദീർഗ്ഘം വിശാലം സദൃശമിവിടെ നാ-
 ലാലയങ്ങൾക്കുമെല്ലാ-
മൊന്നത്രേ യോനികോണാലയവുമതു ധ്വജം
 തന്നെയെന്നങ്ങിരിക്കിൽ
വിസ്താരം ദീർഗ്ഘമെല്ലാമിതിനിഹ പദയോ-
 ന്യാന്തരാളങ്ങളില്ല-
ങ്ങുള്ളിന്നത്രേകുണക്കും പ്രഥിത 'ചതുര(1)ശാ-
 ലാ' മുഖായാമവും ന. ൨
തന്റേ തന്റേ യോനി, നീളം, വിശാലം
ഗത്യാദ്യെല്ലാം പൂണ്ടു തത്തദ്ദിശാസു
വേറേ വേറേ നില്ത്തിൽ നാലെട്ടുതാൻചേൽ
മർത്യാനാം സാ 'ഭിന്ന(2)ശാലാ' പ്രസിദ്ധാ. ൩
കൂട്ടിക്കെട്ടൂ കോണു നാലും
 ഭിന്നശാലയ്ക്കതിന്നുപേർ
ഭിന്ന(8)ശാലോത്ഥതുർയ്യശ്ര-
 ശാലയെന്നു ശുഭം നൃണാം. ൪
മുഖായാമങ്ങളിട്ടിട്ട-
 ങ്ങിവണ്ണം പണിയാകിലും
ഇല്ലന്തരാളമെന്നാകി-
 'ലേക(4)ശാല'യതായതു. ൫
കോൺനാലും ധ്വജയോന്യുത്ഥം
 സ്വസ്വയോനിദിശാഗതേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.