താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==മനുഷ്യാലയചന്ദ്രിക == 111 ചതുരശാലകളെ കല്പിക്കാം. അവയിൽ അവിടവിടത്തെ ആവശ്യത്തിന്നു തക്കവണ്ണമുള്ളവയെ ഔചിത്യംപോലെ എടുത്തുകൊൾക.

  അവ_ഇനി ഒരു ശ്ലോകംകൊണ്ടു സമചതുരശ്രശാലയെ വിധിക്കുന്നു.   

കൃത്വാ ബാഹ്യാന്തരമിതിമിമാ-
  മുക്തക്ണുപ്ത്യാതതോടന്യാ
ദിക്കോണോദ്യൽഗൃഹപരിമിതം
  യോനിഭേദോപപന്നാം
കുർയ്യാദ്യുക്ത്യാ മിതിഷു കുശല-
  സ്ത്വാത്മഗത്യന്വിതാം ച
പ്രാഗ്വന്മധ്യേടങ്കണവിലസിതാ
   സാ തു തുർയ്യശ്രശാലാ ൧൫൮

   വ്യാ_പുറത്തെ ഉത്തരപ്പുറവും, അങ്കണവും മുൻപറഞ്ഞ പ്രകാരംതന്നെ ധ്വജയോനിയായിട്ടും, ദിഗ് ഗൃഹങ്ങളേയും കോൺഗൃഹങ്ങളേയും അതതിനു വിധിച്ചിട്ടുള്ള യോനിഭേദത്തോടും ഗമനത്തോടും കൂടിയവയായിട്ടും, ഗൃഹങ്ങളെനിർമിക്കുന്നതിൽ സമർത്ഥനായ ശല്പിയുക്തികൊണ്ടുകല്പിക്കണം. എന്നാൽ അതു തുർയ്യശ്രശാലയായി ഭവിക്കും. "പ്രാഗ്വന്മധ്യേടങ്കണവിലസിതാ" എന്ന വിശേഷണംകൊണ്ടു,ഇതിനടുത്തു മുമ്പിൽ വിധിച്ചിട്ടുള്ള 'ചതുരശാല'യിൽ "തുല്യാതാനവിതാനമങ്കണം" എന്നു പറഞ്ഞിട്ടുള്ളപ്രകാരം

അങ്കണം മുഖായാമമില്ലാതെ സമചതുരശ്രമായിരിക്കണമെന്നു സിദ്ധമാകുന്നു.

   അവ_ഇനി ഒരു ശ്ലോകംകൊണ്ടു മിശ്രചതുരശ്രശാലയെ വിധിക്കുന്നു.

കേതുത്ഥാനി ച കോണഗാനി നിജയോ-
  ന്യാഢ്യാനി ദിങമന്ദിരാ-
ണ്യന്തസ്ഥധ്വജയോനികാങ്കണസിരാ-
   നീതസ്വമധ്യാനി ച
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.