Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110 ==തച്ചുശാസ്ത്രം== കല്പിച്ചു, അതിന്റെ നാലൊന്നായ ളജ നാലു കോൽ രണ്ടുവിരൽ ഉള്ളതിനെ എട്ടിൽ പെരുക്കിയാൽ മുപ്പത്തിരുക്കോലേ പതിനാറു വിരൽ ;ഇതിനെ, മുമ്പേ പുറച്ചുറ്റിൽനിന്നുഅകച്ചുറ്റു വാങ്ങിശ്ശേഷിച്ചിരിക്കുന്ന മുപ്പത്തേഴുകാൽ എട്ടുവിരലിൽനിന്നു കളഞ്ഞാൽ ശേഷം നാലു കോൽ പതിനാറു വിരൽ ഉണ്ടാകും ; അതിനെ പതിനാറിൽ ഹരിച്ചാൽ ഒരംശം ഏഴു വിരൽ; അത് ഇവിടെ ഉത്തരവിസ്താരമാകുന്നു. ഇതിന്നു ആകെയുള്ള പുറത്തേ ഉത്തര നീളം ഇരുപതു കോൽ രണ്ടു വിരലിൽനിന്നു, കോൺഗൃഹങ്ങൾ രണ്ടിന്റേയും കൂടി ഉത്തരപ്പുറം ഒമ്പതുകോൽ എട്ടുവിരൽ ഉള്ളതു കളഞ്ഞാൽ ശേഷം പത്തു കോൽ പതിനെട്ടു വിരൽ; അതു ദിഗഗൃഹങ്ങളുടെ ഉത്തരത്തിന്റെ ഉള്ളിൽ വരുന്ന ദീർഗ്ഘമാകുന്നു; വിസ്താരം കോൺഗൃഹങ്ങളുടെ ഉള്ളിലെ ഭുജയായ നാലു കോൽ രണ്ടു വിരൽ തന്നെ. ഈ ദീർഗ്ഘവിസ്താരങ്ങൾ കൂട്ടി ഇരട്ടിച്ചാൽ ഇരുപത്തൊമ്പതു കോൽ പതിനാറു വിരൽ; അതു ദിഗഗൃഹങ്ങളുടെ ഉള്ളിലെ ചുറ്റാകുന്നു. ഇവിടെ പുറത്തെ പയ്യന്തവും അങ്കണവും ദിഗഗൃഹങ്ങളുടേയും കോൺഗൃഹങ്ങളുടേയും ഉള്ളിലെ ചുറ്റും എല്ലാം ധ്വജയോനിയായി വരികയും ചെയ്തു.

ഇനി ഇതിലും വലുതായിട്ടു വേറെ ഒരു ചതുരശാലയുടെ കണക്കും കൂടി ഉദ്ദാഹരിക്കാം. പുറത്തെ ഉത്തരപ്പുറം ചതുരശ്രം കോൽ ൨൮ വിരൽ ൨_ക്കു പർയ്യന്തം ചുറ്റുകോൽ ൧൧൨ വിരൽ ൮; ധ്വജയോനി; അങ്കണം ചതുരശ്രം കോൽ ൧൪ വിരൽ ൨_ക്കു ചുറ്റുകോൽ ൫൬ വിരൽ ൮; ധ്വജയോനി;കോൺഗൃഹങ്ങളുടെ ഉള്ളുചതുരശ്രം കോൽ ൬ വിരൽ ൨ക്കുചുറ്റുകോൽ ൨൪ വിരൽ ൮; ധ്വജയോനി; ദിഗഗൃഹങ്ങളുടെ ഉള്ളദീർഗ്ഘം കോൽ ൧൪ വിരൽ ൨ വിസ്താരം കോൽ ൬ വിരൽ ൨; ചുറ്റുകോൽ ൪ ൦ വിരൽ ൮_ ധ്വജയോനി; ഉത്തരവിസ്താരം വിരൽ ൧൧. ഇങ്ങനെ പല പ്രകാരത്തിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.