താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയ ചന്ദ്രിക

                                           109
തച്ഛേഷാടുത്തരാണാമപി ജനയതു വി
ഷ്കംഭമഷ്ട്യംതോടമൂ-
‌ന്യാപയ്യംന്തായതാന്യാകലയതു ച ചതു൪-
ദ്ദിക്ഷു ബാഹ്യാന്തരാണി. ൧൫൭

 വ്യാ_തങ്ങൾ ക്കു് ഇഷ്ടമായിട്ടും ഏകയോനിയായിട്ടും അകത്തെ ചുററും പുറത്തെ ചുററും നിശ്ചയിച്ചാൽ പുറത്തെ ചുററിൽനിന്ന്  അകത്തെ ചുററിനെ കളയണം.ശേഷമുള്ള സംഖ്യയിൽ നിന്നു സമചതുരശ്രമായ കോൺഗൃഹത്തി ന്റെ ഉള്ളിൽ ഏകയോനിയായി കല്പിച്ചിരിക്കുന്ന ചുററിന്റെ നാലൊന്നായ ഭുജയെ എട്ടിൽ പെരുക്കിയാലുണ്ടാകുന്ന സംഖ്യയേയും കളയണം.ശേഷിച്ച സംഖ്യയെ പതിനാറിൽ ഹരിച്ചാൽ ഒരംശംകൊണ്ടു്  ഉത്തരങ്ങളുടെ വീതിയെ കല്പിക്കണം.ആ ഉത്തരങ്ങളെല്ലാം പുറത്തോടുപുറംവരെ എത്തത്തക്കവണ്ണം നീളം  സമമായിത്തീർത്തു അകത്തേയും പുറത്തേയും ഉത്തരങ്ങളെത്തമ്മിൽ വിധിപ്രകാരം വെട്ടിക്ക വരിച്ചുകൊൾകയും വേണം.

ഇനി ഇതിൻ പ്രകാരം ചില ചതുരശാലകളുടെ കണക്കുകളെ ഉദാഹരിച്ചുകാണിക്കാം.ഇവിടെ എൺപതുകോൽ എട്ടുവിരൽ പുറത്തെ ഉത്തരച്ചുർററു;നാല്പത്തുമൂന്നുകോൽഅകത്തെ ഉത്തരച്ചുററു്.ഈ അകത്തെ ചുററിനെ പുറത്തെ ചുററിൽനിന്നു വാങ്ങിയാൽ ശേഷം മുപ്പത്തേഴുകോൽ എട്ടുവിരൽ;അതിന്റെ അഷ്ടാംഗം നാലുകോൽ പതിനാറുവിരൽ ;ഇതു കെട്ടുകളുടെ ഉത്തരപ്പറവിസ്താരമാകുന്നു.ഇതിനെ ചതുരശ്രമാക്കുമ്പോൾ പതിനെട്ടുകോൽ പതിനാറുവിരൽ;ഇതു കോൺഗൃഹങ്ങളുടെ പുറത്തേ ചുററാകുന്നു;അകത്തെ ചുററിനോടു അടുത്ത ഏകയോനിയായിട്ടുള്ള കണക്കുപതിനാറുകോൽ എട്ടുവിരൽ ആണല്ലോ;ഇങ്ങനെ ബുദ്ധികൊണ്ട് ഊഹിച്ചെടുത്ത് അതിനെ അകത്തെ ചുറെറന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.