മനുഷ്യാലയചന്ദ്രികാ ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
നൃസിംഹയാദവാഭിജ്ഞം തേജോദ്വിതയമദ്വയം രാജതേ പരമം 'രാജരാജമംഗല’ധാമനി 1
അവതാരികാ- മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥത്തെ ചമപ്പാൻ തുടങ്ങുന്ന ആചാര്യൻ അതിന്റെ അവിഘ്നപരിസമാപ്തിക്കായിക്കൊണ്ട് ഇഷ്ടദേവതാസ്മരണത്തെ ചെയ്യുന്നു.
വ്യാഖ്യനം- ‘രാജരാജമംഗലം’ എന്ന സ്വദേശക്ഷേത്രത്തികൽ നരസിംഹാകൃതിയായും, ശ്രീകൃഷ്ണാകൃതിയായും രണ്ടു തേജസ്സുകൾ പരമാർഥത്തിൽ ഒന്നായിത്തന്നെ ശോഭിക്കുന്നു.
അവതാരികാ- അനന്തരം ഗ്രന്ഥകർത്താവു തന്റെ ഗൃഹനാമാദികളെ പറയുന്നു.
തത്രത്യശ്രീമദേതച്ചരണസരസിജൈകാശ്രയോ നീലകണ്ഠോ നിത്യം ശ്രീമംഗലാവാസ്യമലഹുരുജനാദാത്തശാസ്ത്രാവബോധഃ ബ്രഹ്മാനന്ദാഭിധാനപ്രഥിതയതികൃപാപ്രാപ്തതത്വാവബോധഃ സ്വാധീതസ്ഥൈര്യകാംക്ഷീ പരഹിതനിരതോ’രത്ന'മുച്ചൈരതാനീൽ 2
വ്യാ- അദ്ദേശത്തിങ്കൽ ‘തിരുമംഗലം’ എന്ന ഗൃഹ ത്തിൽ ‘നീലകണ്ഠൻ’ എന്നു പ്രസിദ്ധനും, ആ ദേവന്മാരുടെ പാദം തന്നെ ആശ്രയമായിട്ടുളളവനും, നല്ല ഗുരുവിങ്കൽ നിന്നു ശാസ്ത്രാഭ്യാസം ചെയ്തവനും, ബ്രഹ്മാനന്ദൻ’ എന്ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.