6 കത്തിൽ പറയുന്ന 'ദേവനാരായണധരണിപതി' മഹാകവിയും വൈയാകരണശിരോമണിയുമായ മേൽപത്തൂർ ശ്രീനാരായണട്ടതിരിയെക്കൊണ്ടു 'പ്രക്രിയാസർവസ്വം' മുതലായ ഗ്രന്ഥങ്ങൾ ഉണ്ടാക്കിച്ച ആ വിദ്വൽപ്രിയനായ അമ്പലപ്പുഴരാജാവുതന്നെയാണോ? ഇതെല്ലാമാണ് അന്വേഷിപ്പാനുള്ള വിഷയങ്ങൾ.
'മാതംഗലീലാ' എന്ന ഗജശാസ്ത്രഗ്രന്ഥത്തിലെ മംഗളശ്ലോകവും ഈ മനുഷ്യാലയചന്ദ്രികയിലെ മംഗളശ്ലോകവും തമ്മിൽ അധികം സംവാദമുണ്ടു് .
നൃസിംഹയാദവൌ ദൈത്യസമൂഹോഗ്രാടവീദവൌ രാജമാനൌ ഭജേ രാജരാജമംഗലധാമനി (മാതംഗലീലാ)
അതുകൊണ്ടു് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും കർത്താവ് ഒരാൾ തന്നെയായിരിക്കുമോ എന്നു ശങ്കിപ്പാനവകാശമുണ്ട്.
ഇങ്ങനെ ഗ്രന്ഥകർത്താവിന്റെ ഊരും പേരും കാലവും നിർണ്ണയിക്കുന്നതിന് എന്റെ അന്വേഷണത്തിലും ഊഹാപോഹങ്ങളിലും ലഭിച്ചിട്ടുള്ള സംഗതികളെ അടിസ്ഥാനപ്പെടുത്തി ഏതാനും ചില വിവരങ്ങൾ ഇവിടെ പ്രസ്താവിച്ചുവെന്നു മാത്രമേ പറവാൻ തരമുള്ളൂ. ചരിത്രകാരന്മാരുടെ പതിവനുസരിച്ച് ഇതിലും സുസ്ഥിരവും സുസൂക്ഷ്മവുമായ അറിവുകൾ കിട്ടുമ്പോൾ ഇവയെ ത്യജിക്കുകയും അവയെ ഗ്രഹിക്കുകയും ചെയ്യാമല്ലൊ.
പണ്ഡിതർ കെ. പരമേശ്വരമേനോൻ. ഭാഷാപരിഷ്ക്കരണക്കമ്മററി ആപ്പീസ് തൃശ്ശിവപേരൂർ
5.2.13.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.