ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തച്ചുശാസ്ത്രം
---താന്യേവ ച മാനനാമവശതഃ പഞ്ചപ്രകാരാണി സ- ന്ത്യേതേഷാം ട്വിതലാദി ലക്ഷണവിധൌ മാനാനി താന്യേവ ച. ൧൫൧ വ്യാ-- അത്ര- തു ഇവിടെ(ഈ കേരള ദേശത്തിൽ)ആകട്ടെ.'തു' ശബ്ദം വിശേ ഷത്തെ കാണിക്കുന്നതിനാൽ ഈ ശാലാനിർമ്മാണവിഷയത്തിൽ വിശേഷമുണ്ടെ ന്നു സൂചിപ്പിച്ചിരിക്കുന്നു.കിഴക്കു മുതലായ നാലു ദിക്കുകളിലും ചെവ്വേഠേ നാലു ദിഗ് ഗൃഹങ്ങളുടെ അഗ്നികോണു മുതലായ നാലു കോണുകളിലും നാലു കോ
ൺഗൃഹങ്ങളും ഇങ്ങനെ മനുഷ്യർക്കു എട്ടുഗൃഹങ്ങൾ മുനികളാൽ വിധിക്കപ്പെട്ടിരി ക്കുന്നു.പിന്നെ ഈശാലകൾ തന്നെ ആകൃതി ഭേദം കൊണ്ടും അളവിന്റെ വ്യത്യാ സം കൊണ്ടും വെവ്വേറെ പേരുകളോടുകൂടി അഞ്ചു വിധത്തിലുള്ള ശാലകളായിട്ടും ഭവിക്കുന്നു.ഇവയ്ക്കെല്ലാം രണ്ടോ മൂന്നോ നിലകളുണ്ടാക്കുമ്പോൾ അളവും പേരും അതതിന്നു കൽപിക്കപ്പെട്ടതു തന്നെ ആയിരിക്കുകയും ചെയ്യും.
അവ---ഇനി ഒരു ശ്ലോകം കൊണ്ടു 'ഭിന്നശാല'യെ വിധിക്കുന്നു. ശാലാസ്ത്വന്യോന്യാഭിന്നാ നിജവിഹിതഗതി- വ്യാസയോന്യാദിയുക്താഃ പയ്യദ്യൽ പത്രമാനാവധി വിഹിതലസൽ-- പാദുകാ 'ഭിന്നശാലഃ' സർവ്വാർഹാസ്താ വിശേഷാദവനിസുരഹിതാഃ കോണവേശ്മപ്രഹീണം- ---ത്രാപി പ്രാങ്കണം കേതുജമപി ച ശുഭാ-
യാദിമൽ കല്പനീയം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.