ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തച്ചുശാസ്ത്രം
സർവ്വത്രോത്തരബാഹ്യ പാർശ്വവിഹിതാൽ ലംബാൽ ബഹി- കട്ടിമ- സ്യാഷ്ടാഷ്ടാം ഗുലനിഷ് ക്രമോയ ഉദിത- സ്കൽ പത്രമാനം വിദുഃ! യദ്വാതദ്ദ്വിഗുണം ച തത്ത്രിഗുണിതം വാ തദ്വിധേയം,തഥൈ- വാവാച്യുത്തരയോഃ ഷഡം ഗുലമതോ ദ്വന്ദ്വം പ്രതിച്യാം ക്വചിൽ ൧൪൯ വ്യാ- എല്ലാടവും ഉത്തരപ്പുറത്തുനിന്നു തറയ്ക്ക് എട്ടെട്ടുവിരൽ പുറപ്പാടു വേണ മെന്നു പറയപ്പെട്ടിരിക്കുന്നതിനു പത്രമാനമെന്നു പേരാകുന്നു.അല്ലെങ്കിൽ ആപ്പപ്പാടു
പതിനാറുവിരലോ --------------------- ആയിട്ടും കൊള്ളാം.(ഇതിനെ കോലായം എന്നും,കോലിറയം എന്നും പറയാറുണ്ട്).ഈ പ്പത്രമാനം തെക്കിനിക്കും വടക്കിനി ക്കും ആറാറുവിരലും,പടിഞ്ഞാറിനിക്കു പന്ത്രണ്ടു വിരലും ചിലേടത്ത് എടുത്തുവരുന്നു. ഇതിൽ നിന്നും പത്രമാനത്തിന്റെ ആകെ ചുററുനോക്കുമ്പോൾ ഇഷ്ടയോനി വരത്തക്കവണ്ണം എടുക്കാമെന്നു സിദ്ധമാകുന്നു.ഇങ്ങനെ നടപ്പും കാണുന്നുണ്ട്.
ഇവിടെ ചില ഗ്രന്ഥങ്ങളിൽ താഴേ എഴുതുന്ന പ്രകാരം ഒരു ശ്ലോകവും കൂടി
കാണുന്നുണ്ട്.
തൽ പത്രമാനസമം ച സമം ച ബാഹ്യേ പ്യന്തശ്ച തദ്വിഹിതയോനികനാഹയുക്ത! മർത്ത്യാലയേഷു വിഹിതം,സുരമന്ദി------ ഹാ----പ്രടീപനിലയേഷു ച ഗോപുരേഷു അർത്ഥം---മനുഷ്യാലയത്തിൽ ആപ്പത്രമാനം നാലുകെട്ടായിട്ടുള്ള ഗൃഹങ്ങളിൽ
അകത്തു അങ്കണത്തിലും,പുറത്തും സമമായിട്ടോ സമമല്ലാതെയോ വിധി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.