മനുഷ്യാലയ ചന്ദ്രി ക
യേയും ചെയ്യും.വടക്കിനിയൊഴികെ മററു മൂന്നു ഗ്രഹങ്ങളുമുണ്ടാക്കിയാൽ അതിനു
'ഹിരണ്യനാഭി' എന്നു പേരാകുന്നു.അത് എല്ലാ നാളും ധന സമൃദ്ധിയെ ഉണ്ടാ ക്കും.
അവ-- ഇനി ഒരു ശ്ലോകം കൊണ്ടു രണ്ടുകെട്ടുകളായിട്ടുണ്ടാക്കുന്ന ഗൃഹങ്ങളുടെ
ഗുണദോഷങ്ങളെ പറയുന്നു.
പ്രാക് പാശ്ചാത്യവിഹീനകേ കലഹമു- ദ്വേഗം ച കിചാഭിതധേ യാമ്യോദഗ്രഹിതേടർത്ഥസിദ്ധിരുദിതാ സിദ്ധാർത്ഥകാഖ്യേ ദ്വികേ പ്രഗംദിദ്വിതയോനിതേക്രമവശം ന്മൃത്യം ഭയം വിഗ്രഹം ചാർത്ഥാപ്തിം പ്രവതന്ത്യത ക്രമവശം- ദ്യാമ്യാദികം കല്പയേൽ ൧൪൮ വ്യാ--കിഴക്കിനിയും പടിഞ്ഞാറിനിയും കൂടാതെ മററുള്ള രണ്ടുകെട്ടുകളും ഉ
ണ്ടാക്കിയാൽ അതിനു 'കാചം' എന്നു പേരാകുന്നു.അതിൽ വസിക്കുന്നവർക്കു കലഹവും ------------ ഫലം.തെക്കിനിയും വടക്കിനിയും കൂടാതെ മററുള്ളവ രണ്ടും ഉണ്ടാക്കിയാൽ അതിനു സിദ്ധാർത്ഥമെന്നു പേർ.അതിനു ധനലാഭം ഫലം.കിഴക്കിനിയും തെക്കിനിയുമില്ലാതെ മറേറ രണ്ടുമുണ്ടാക്കിയാൽ മരണവും, തെക്കിനിയും പടിഞ്ഞാറിനിയും കൂടാതെ മറ്റുരണ്ടു കെട്ടുകളുമുണ്ടാക്കിയാൽ ഭയവും, പടിഞ്ഞാറിനിയും വടക്കിനിയും കൂടാതെ മറ്റു രണ്ടു കലഹവും വടക്കിനിയും കി ഴക്കിനിയും ഒഴിച്ച് തെക്കിനിയും പടിഞ്ഞാറിനിയുമാക്കിയാൽ ധന ലാഭവും ഫലം. അതിനാൽ തെക്കിനി മുതലായ ഗൃഹങ്ങളെ ക്രമത്താലെ ഉണ്ടാക്കേണ്ടതാകുന്നു
മാനത്തെ വിധിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.