ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തച്ചുശാസ്ത്രം /
ഒരു പുരമാത്രം ഉണ്ടാക്കുന്നുവെങ്കിൽ തെക്കിനിയുണ്ടാക്കണം.പുര രണ്ടു വേണമെങ്കിൽ തെക്കിനിയും പടിഞ്ഞാറിനിയും കൂടി വേണം.മൂന്നെങ്കിൽ ഇവ രണ്ടും വടക്കിനിയും കൂടി വേണം.നാലുപുരയും ഉണ്ടാക്കുമ്പോൾ ഇവ മൂന്നും കിഴക്കിനിയും കൂടി കൊള്ളാം.കിഴക്കിനിയായിട്ടുണ്ടാക്കുന്ന ഗ്യഹം ധ്വജയോനിയായിരിക്കണം.തെക്കിനിക്കു സിംഹയോനി വേണം.നിർവാഹമില്ലെങ്കിൽ
ധ്വജയോനിയും കൊള്ളാം.വടക്കിനിക്കു ഗജയോനി വേണം.അത്യാവശ്യത്തിങ്കൽ ധ്വജസിംഹങ്ങളും കൊള്ളാം.പടിഞ്ഞാറിനിക്കു വ്യക്ഷയോനിയായിരിക്കണം. ധ്വജസിംഹഗജങ്ങളും എടുക്കാം.
അവ-ഇനി ഒരു ശ്ലോകം കൊണ്ടു മൂന്ന് കെട്ടുകളായിട്ടു പണിയുന്ന ഗ്യഹങ്ങ
ളുടെ ഗുണദോഷങ്ങളെ പറയുന്നു.
പ്രാക് ശാലരഹിതം,ഗ്യഹത്രികമഥോ സുക്ഷേത്രമ്യദ്ധിപ്രദം ചല്ലി ദക്ഷിണാമന്ദിഠേണ രഹിതം തദ്വിത്തഹാനിപ്രദം ധ്വംസഃ പശ്ചിമശാലയാ വിരഹിതം പുത്രക്ഷയാരിപദം സൌമ്യോനം ച ഫിരണ്യനാഭിരിതി ത- ദ്വിത്തപ്രദാ സർവ്വദാ ൧൪൭ വ്യാ- കിഴക്കിനി കൂടാതെ മററു മൂന്നു കെട്ടുകളുമുണ്ടാക്കിയാൽ ആ ഗ്യഹത്തി
ന്നു 'സുക്ഷേത്രം' എന്നു പേരാകുന്നു.അതു സർവ്വസമൃദ്ധിയെ ഉണ്ടാക്കും.തെക്കിനി കൂടാതെ മ------- മൂന്നുമുണ്ടാക്കിയാൽ അതിനു 'ചുല്ലി' എന്നുപേർ.അ------
ന്നു പേരാകുന്നു.അതു സന്താനനാശത്തേയും,ശത്രു പീഡ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.