ന്നെ ബുദ്ധധർമ്മങ്ങളെ ഗ്രഹിപ്പാൻ തക്ക അറിവൂ സമ്പാദിച്ചു. ഇവൾ ഒരു ദിവസം മാതാവിന്റെ അനുമതിയോടെ ശ്രുതമതിയുമായി ഉദ്രാനത്തിലേക്കു പുവ്വറുപ്പാൻ പോയി. തന്നിൽ അനുരക്തനായി അവിടെ വന്ന ഉദയകുമാരനെ പേടിച്ചു അവിടെയുളള ഒരു പളുങ്കറയിൽ ഒളിച്ചിരിക്കയും അവൻപോയതിന്നുശേഷം പുറത്തുവരികയും ചെയ്തപ്പോൾ തന്റെ കുലദൈവമായ മണിമേഖലാദേവി അവളെ മണിപല്ലവദ്വീപിലെത്തിച്ചു. അവിടെയുളള ബുദ്ധപീഠദർശനത്താൽ അതീതജന്മവൃത്താന്തസ്മരണയുണ്ടയി. പിന്നെ ആ ദേവിയിൽ നിന്നു മൂന്നു മന്ത്രങ്ങൾ ലഭിച്ചതിന്നു പുറമെ പൂർവജന്മത്തിൽ പതിയായിരുന്ന ഇരാകുലൻ തന്നെയാണു് ഉദയകുമാരനെന്നും അറിഞ്ഞു. ബുദ്ധപീഠപാലികയായ ദ്വീപതിലകയോടൊന്നിച്ചു ഗോമുഖിപ്പൊയ്കക്കു ചെന്നു. അതിൽ നിന്നു അമൃതസുരഭിയെന്ന അക്ഷയപാത്രം ലഭിച്ചു. പിന്നെ കാവിരിപ്പൂമ്പട്ടിനത്തിലേക്കു മടങ്ങി അറവണ അടികളെ കണ്ട് ആപുത്രന്നു മധുരയില്വെച്ചു 'ചിന്താദേവി' അമൃതസുരഭി കൊടുത്തതും ആതുരന്മർക്കു ദാനം ചെയ്യുന്നതുതന്നെ ഉൽകൃഷ്ടധർമ്മമെന്നുളളതും അദ്ദേഹം പറഞ്ഞു കേട്ടതിനാൽ അക്ഷയപാത്രവുമെടുത്തു വീഥിതോറും ചെന്നു സതീശിരോമണിയായ ആതിരയോടാദ്യഭിക്ഷ വാങ്ങി. കായചണ്ഡികയെന്ന വിദ്യാധരവനിതയുടെ അത്യഗ്നിരോഗത്തെ തന്റെ പാത്രത്തിൽ നിന്നൊരു പിടി അന്നംകൊടുത്തു ശമിപ്പിച്ചു. എടുക്കുന്തോറും പാത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.