വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
2
മണിമേഖല
'ജംബു'വെന്നുള്ളൊരു നാമവും കയ്ക്കൊണ്ടു സമ്പാവതി തന്നിൽ വാണരുളി മാൎത്താണ്ഡഗോതൃത്തിൽ ജ്ജാതനായെങ്ങുമേ കീൎത്തി വളൎന്നൊരു ചോഴന്നൻ 'കാന്തമ' നെന്നുള്ള നാമം പുകഴ്ന്നവൻ കാന്തിമാൻ വീരൻ കൃപാബുരാശി ദോഷമകന്നു വിളവുകളെന്നും ത_ ന്നൂഴിയിലേറിടിച്ച്മഞ്ഞിടുവാൻ
അംഭസ്സമൃദ്ധി പരുത്തേണമെന്നോൎത്തു കംഭോത്ഭവനാകം മാമുനിയെ കമ്പിട്ടു കേൾപ്പിച്ച കാമിതമങ്ങവനമ്പോടനുഗൃഹം വാങ്ങിക്കെണ്ടാൻ.
അന്നോമമ്മുനി തന്റെ കമണ്ഡലു തന്നിലടങ്ങി മരുവിടുന്ന പുണ്യ നദിയായ കാവേരിയാം നദി തിണ്ണമൊഴുകി പ്പരന്നു പൊങ്ങി. ദക്ഷിണദിക്കിന്നഭിമുഖായ് ചെന്നു പുക്കിതൃ ശമ്പാവതിക്കരികെ പൊങ്ങിത്തിളങ്ങുന്നൊരോളങ്ങൾ തള്ളിക്കൊണ്ടങ്ങിനെ കാണായ വാഹിനനിയെ സമ്പന്നമാം തപം കടയ്ക്കൊണ്ടു നിത്യവും ശമ്പാവതിയെന്ന നാമത്തേയും കൊണ്ടങ്ങു മേവുന്ന ജംബൂഭഗവതി കണ്ടു കുരൂഹലം പൂണ്ടുടനെ
|
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.