ഗ്രന്ഥകൎത്താവും ജീവിച്ചിരുന്നുവെന്നും അദ്ദേഹത്താൽ തമിഴിൽ കവനം ചെയ്യപ്പെട്ട മൂലഗ്രന്ഥം തന്നെയാണിതെന്നും ചിലപ്പതികാരത്തിൽ നിന്നെന്നപോല ഈ ഗ്രന്ഥത്തിലെ കഥാമുഖത്തിൽനിന്നും വിശദമാക്കുന്നതിനാൽ ഇതു് അന്യഭാഷയിൽ നിന്നു വന്നതായി ശങ്കിപ്പാനവകാശം കാണുന്നില്ല. ചിലപ്പതികാരവും മണിമേഖലയും ഓരോ മഹാകാവ്യങ്ങളാണെങ്കിലും അവയിലെ കഥാവസ്തു ഒരേ ഇതിഹാസത്തിന്റെ പൂൎവാപരഖണ്ഡങ്ങളാണെന്നുള്ളതും, രചനാ, ഭാഷ, വാൎണ്ണനാസാമ്യം, വ്യാകരണാദിശാസ്ത്രീയപദ്ധതി, കല്പനാശക്തി മുതലായല അംശങ്ങളിലുള്ള പരസ്പരസാദൃശ്യവും, വിമൎശനം ചെയ്യുന്നതായ്യാൽ ഇവരണ്ടും ചേൎന്നും ഒരു മഹാകാവൃമാണെന്നും വാദിക്കുന്നതിൽ വലിയ അബദ്ധമുണ്ടെന്നു തോന്നുല്ല. രണ്ടു കവിപുംഗവന്മാരും തങ്ങളുടെ കാവനവൃങ്ങളെ പരസ്പരം കേൾപ്പിച്ചതായി അവയിൽ തന്നെ കാണുന്നുണ്ടു്. ഈ വക ലക്ഷണങ്ങളാൽ രണ്ടു കാവൃങ്ങളും പരസ്പരം പൂൎണ്ണതാപാടകങ്ങളായി നിൽക്കുന്നു. ഈ ഗ്രന്ഥങ്ങളുടെ നിൎമാണംവും വഞ്ചിനഗരത്തിൽ ഒരേ കാലത്തു നടന്നതായി ഊഹിക്കേണ്ടിയിരിക്കുന്നു. ഈ നഗരം അന്നു കേരളത്തിലെ പെരുമാക്കന്മാരുടെ രാജധാനിയായിരുന്നുവെങ്കിലും ഇന്നു ഇതിന്റെ മഹിമകൾ ചരിത്രഗ്രന്ഥങ്ങളിലും നഷ്ടശിഷ്ടങ്ങളായി ചില അംശങ്ങൾ ഭൂഗൎഭത്തിലുമായി ലയിച്ചു് ‘അനാഥന്നീശ്വരൻ തുണ‘ എന്ന നിലയിൽ 'വഞ്ചി'{തിരു വഞ്ചി കുളം] എന്ന ആ പുരാതന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.