താൾ:Manimeghala 1928.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vii


നിർമാണവും, നിത്യപൂജാരികളും, നടത്തിച്ചത് ഇദ്ദേഹമായരുന്നു.ചേരന്നു കണ്ണകിയുടെ ചരിത്രം കേൾപ്പിക്കുന്ന സമയം അദേഹത്തിന്റെ അനുജനും സന്യാസം സ്വീകരിച്ച ദേഹവുമായ ഇളങ്കോവടികളും അവിടെ സന്നിഹിതനായിരുന്നര.ഈ ചരിത്രത്തെ ചിലപ്പതികാരം എന്നഒരുത്തമകാവുവമാക്കിച്ചമക്കുന്നതിന്നുഅടികളെ ഉദുമിപ്പിച്ചതു ചാത്തനാരാണെന്നു ആ കാവുത്തിൽനിന്നുതന്നെ തെളിയുന്നു. മേൽക്കാണിച്ച പ്രകാരം കണ്ണകീ ദേവിയുടെ ആലയനിർമാണാദികൾ നടത്തിയ കാലത്തു സിംഹളരാജാവായ ഗജബാഹു ചെങ്കട്ടുവന്റെ അതിഥിയായി വഞ്ചിപുരത്തിൽവന്നു വസിച്ചിരുന്നതായും അദ്ദേഹം സിംഹളചരിത്രത്തിൽ ഗജബാഹ വെന്നു പേരുള്ള രണ്ടു രാജാക്കന്മാരെ പറഞ്ഞു കാണുന്നതിൽ ചെങ്കട്ടുവന്റെ സഖാവായി കാണുന്നത് ഒന്നാംഗജബാഹുവിന്റെ കാലം ഏതാണ്ടു ക്രിസ്താബ്ദം ദ്വിതീയശതവർഷത്തിന്റെ പൂർവ്വാർദ്ധമായിരിക്കേണമെന്നും കാണുന്നു.ഇതിനാൽ ഈ ഗ്രന്ഥകർത്താവിന്റെ കാലവും ഇതുതന്നെയെന്നനുമാനിക്കേണ്ടിയിരിക്കുന്നു.ഗ്രന്ഥനിർമ്മാണകാലം തൃതീയശതവർഷത്തിന്റെ പൂർവ്വാർദ്ധമായിരിക്കേണമെന്നാണു ചില ചരിത്രാന്വേഷകന്മാരുടെ പക്ഷം.

 ഇതിലെ ഇതിവൃത്തം നടന്ന കാലത്തുതന്നെ ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manimeghala_1928.pdf/12&oldid=207428" എന്ന താളിൽനിന്ന് ശേഖരിച്ചത്