താൾ:Mangalodhayam book 3 1910.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോഗകാരണങ്ങളായ ജീവികൾ ഈശ്വരൻ ഇവയെ നി൪മ്മിച്ചത് എന്നു സംശയം തോന്നിപ്പോകും . അണുപ്രായമായ ഈ ജീവികൾ, മനുഷ്യ ശരീരത്തിൽ കടന്നു കൂടുന്നതു പല മാ൪ഗ്ഗമായിട്ടാണ് . മുറി,ഒരച്ചിൽ മുതലായ യാദൃച്ഛികസംഭവങ്ങൾ അവക്കു രക്തത്തിൽ കടന്നു കൂടുവാൻ തക്കതായ ഒരുവഴിയാണ് . ശ്വാസം വലിക്കുന്നകുഴലിൽകൂടിയും അവ ഉള്ളിൽ കടന്നുവീഴുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ കല൪ന്നു ആ മാ൪ഗ്ഗമായും അവ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്. വസൂരി ,അഞ്ചാംപനി മുതലായ രോഗങ്ങളെ ഉണ്ടാക്കുന്ന വ൪ഗ്ഗക്കാർ പക്ഷെ , ശ്വാസം വഴിയായിരിക്കാം ഉള്ളിൽ കടക്കുന്നത്. നടപ്പുദീനത്തെ ഉണ്ടാക്കുന്ന ജീവി ഭക്ഷണദ്രവ്യങ്ങളിൽ കൂടി മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത് . ജാത്യാ തന്നെ തങ്ങളുടെ ആവാസസ്ഥാനങ്ങളെപ്പറ്റി അത്ര ശ്രദ്ധയില്ലാത്ത ഈച്ചകളും, ഉറുമ്പുകളും ഭക്ഷണസാധനങ്ങളെ അശുചിയാക്കിത്തീർക്കുവാൻ എത്ര ഉത്സാഹിക്കുന്നുണ്ടെന്നു നമുക്കെല്ലാവ൪ക്കും നിത്യ പരിചയമാണല്ലോ.

                        ഈ  സൂക്ഷമ ബീജങ്ങൾ    ശരീരത്തിൽ  പ്രവേശിച്ചാൽ   ഉടനെ തന്നെ രോഗചിഹ്നങ്ങൾ   പ്രത്യക്ഷമാകുന്നില്ല . അല്പകാലം   നിശ്ചേതന മെന്നു  തോന്നത്തക്ക   വിധത്തിൽ  അവ അവിടെ  കിടക്കുന്നു . ഈ കാലത്തിന്  അവയുടെ  'ചായകാല'മെന്നാണ് പേർ പറയുന്നത് . ചയകാലത്തിന്റെ  ഏറ്റക്കുറിച്ചിൽ  പല സംഗതികളേയും  ആശ്രയിച്ചിരിക്കുന്നു .ഓരോ   ജീവികളുടെ സ്വാഭാവികമായ ശക്തിപോലെയും , സമ്പ്രദായഭേഭംപോലെയും , ഈ സമയം ഒന്നോ  രണ്ടോ  മണിക്കൂറു മുതൽ   നാലാഴ്ചവരെ  നീണ്ടു  എന്നുവരാം. അസംഖ്യം  സൂക്ഷ്മബീജങ്ങൾ ഒരേ സമയത്തു  ശരീരത്തിൽ  പ്രവേശിപ്പാൻ  ഇടയായാൽ അവയുടെ ചായകാലം എത്രയോ കുറച്ചായിട്ടും  കണ്ടുവരുന്നുണ്ട് . എന്നു  മാത്രമല്ല, അവ  പ്രവേശിക്കുന്ന  ശരീരത്തിന്റെ  ആരോഗ്യാവസ്ഥയും , ആക്രമശക്തിക്ക്  ഏറ്റക്കുറച്ചിൽ ചെയ്യുമെന്നു  വേറെ  ചില  സംഗതികളെക്കൊണ്ടു ഊഹിക്കേണ്ടിയിരിക്കുന്നു . 
                   താരതമ്യപ്പെടുത്തി നോക്കുമ്പോ, എത്രയോ  വലുതായിരിക്കുന്ന  മനുഷ്യശരീരത്തിൽ  സൂക്ഷമങ്ങളായ

കുറെ ജീവികൾ പ്രവേശിച്ചു എന്നുള്ളതു കൊണ്ട് ആ മനുഷ്യൻ രോഗപീഡിതനായി വരേണമെന്നുണ്ടോ ? പത്തോ ആയിരമോ അണുപ്രായങ്ങളായ ഒരുതരം താണ സസ്യങ്ങൾ ശരീരത്തിൽ കുടിയേറിപ്പാ൪ത്ത് അവയുടെ ആയുഷ്ക്കാലം കഴിച്ചുക്കൂട്ടി അന്തരിച്ചു പോകയായിരുന്നു എങ്കിൽ നമുക്കു വിശേഷമായി ഒന്നും തോന്നുകയില്ലായിരുന്നു. എന്നാൽ പ്രവേശിച്ച ഉടനെ സകല ജീവ വ൪ഗ്ഗങ്ങളാലു ജന്മസാഫല്യം പോലെ വിചാരിക്കപ്പെടുന്ന ഉത്പാദനശക്തിയെ അവ പ്രകടിക്കുന്നതുകൊണ്ടാണു ഈ ഉപദ്രവമൊക്കെ നേരിടുന്നത് . പിടിയാന വളരെ കാലം കൂടുമ്പോൾ ഏക സന്താനത്തെ മാത്രമെ പ്രസവിക്കുകയുള്ളൂ .മനുഷ്യർ എത്ര തന്നെ ഉപദ്രവികളായിരുന്നാലും , രണ്ടോ മൂന്നോ സന്തതികളെ ഒരിക്കൽ പ്രസവിക്കുന്നത് എത്രയോ അപൂർവ്വമാണ്.എന്നാൽ ഉപദ്രവത്തിനുമാത്രം ഒരുമ്പെട്ടിരിക്കുന്ന ഈ ജീവവർഗം ൨൪ മണിക്കൂറിന്നിടയിൽ ലക്ഷോപിലക്ഷമായിട്ടാണ് വർദ്ധി- ക്കുന്നത്. അങ്ങിനെ പെരുത്തു വർദ്ധിക്കുന്നതോടുകൂടി ഒരു വിഷദ്രവ്യത്തെയും അവ നിർമ്മിക്കുന്നുണ്ട്. ഈവിഷവസ്തു ശരീരത്തിൽ വ്യാപിക്കുന്നതാകുന്നു,രോഗത്തിന് കാരണമായിവരുന്നത്.

ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/345&oldid=165691" എന്ന താളിൽനിന്ന് ശേഖരിച്ചത്