താൾ:Mangalodhayam book 2 1909.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

. കഴിഞ്ഞ തുലാം ൨--- കോടീരിമനക്കൽവെച്ചു കൂടിയ ആലത്തിയൂർ ഗ്രാമയോഗത്തിന്റെ പ്രോസീഡിംഗ്സ് ഞങ്ങൾക്കു കിട്ടിയിരിക്കുന്നു.ടി യോഗത്തെ നംപൂതിരിയോഗക്ഷേമസഭയുടെ ഉപസഭയായി സ്വീകരിച്ചിരിക്കുന്നുവെന്നറിയുന്നതിൽ സന്തോഷിക്കുന്നു.

***************************************************************************

ബ്രഹ്മശ്രീ ടി.എം.ത്രിവിക്രമൻനംപൂതിരി അവർകളുടെ മാനേജ്മെന്റിൽ നടത്തപ്പെടുന്ന തണ്ടില്ലാക്കരെ സ്കൂളിന്റെ വർഷാന്തയോഗം കഴിഞ്ഞ ഒക്ടോബർ ൩-൧ാം-നു-ബ്രഹ്മശ്രീ കറുത്തേടത്തു വിഷ്ണു നംപൂതിര് അവർകളുടെ അഗ്രാസനാധിപത്യത്തിൻ കീഴിൽ കൂടിയതായി അറിയുന്നു.


ബ്രഹ്മശ്രീ എം.വി ദാമോദരൻ നംപൂതിരി അവർകൾ കഴിഞ്ഞ് വിജയദശമി മുതൽ വൈക്കത്ത് നിന്നു പ്രസിദ്ധപ്പെടുത്തി തുടങ്ങിയിരിക്കുന്ന "ദ്വിജകേസരി,അഥവാ വി.പി.മാധവറാവു"എന്ന പ്രതിവാരപത്രം ഞങ്ങൾക്കു കിട്ടിയിരിക്കുന്നു.മലയാളദാമണ സമുദായ പരിഷ്കരണമാണ്"ദ്വിജകേസരി"യുടെ പ്രധാനോദ്ദേശമെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.

"മംഗളോദയ"ത്തിൽ വെച്ചു വാദിക്കപ്പെട്ടിരുന്ന പുലമുറിക്കാര്യത്തെപ്പറ്റി കഴിഞ്ഞ് നമ്പൂതിരിയോഗമഹായോഗത്തിൽ ആലോചിച്ചതിൽ,ഇനിയും അനേകം മഹാന്മാരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ ഈ കാര്യത്തിൽ ഒരു നിർണ്ണയം ചെയ്യാൻ പാടുള്ളൂ എന്ന് നിശ്ചയിച്ചിരിക്കുന്നു.മംഗളോദയത്തിൽ വാദപ്രതിവാദം നടത്തിയിരുന്ന ഇരുപക്ഷക്കാരുടെ ഉപന്യാസങ്ങളിലും പ്രമാണത്തെ സംബന്ധിച്ചടത്തോളം പറയേണ്ടുന്ന അംശങ്ങൾ മിക്കതും പറഞ്ഞുകഴിഞ്ഞിരിക്കുന്നു.ഇനി യോഗക്ഷേമസഭയുടെ ഉപസഭകളിലും ആലോചന നടത്തി അധികം ജനങ്ങളുടെ അഭിപ്രായം അറിഞ്ഞുകൊള്ളട്ടെ എന്ന് വെച്ച് ഞങ്ങളും തൽക്കാലം ഈ വിഷയത്തെ നിർത്തിവെക്കുന്നു.അതിനാൽ പുലമുറിയെപ്പറ്റി വരുന്നയാതൊരുപന്യാസവും തൽക്കാലം ഞങ്ങൾ സ്വീകരിക്കുന്നതല്ല.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/42&oldid=165452" എന്ന താളിൽനിന്ന് ശേഖരിച്ചത്