താൾ:Mangalodhayam book 2 1909.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


റ്റി ഒന്നും മിണ്ടാതിരിപ്പാൻ മനസ്സുവരുന്നില്ല.അനേകം പിശകുകളെ ശുദ്ധപത്രത്തിൽ ചേർക്കാതെയും കാണുന്നു.

        -----------------------------------
            ൮ ഉന്മത്തരാഘവം ഭാഷാപ്രേക്ഷണകം.
ഒരു ഭാഷാന്തരത്തിന്നു മൂലഗ്രന്ഥത്തിന്റെ പകുതിപോലും സ്വാരസൃം വരുത്തുവാൻ പ്രയാസമാണെന്നിരിക്കേ,അതിനെക്കാൾ ആസ്വാദൃത ഭാഷാന്തരത്തിന്നു സിദ്ധിച്ചിട്ടുണ്ടെന്കിൽ പരിഭാഷകന്റെ സാമർത്ഥ്യം പറയേണ്ടതുണ്ടോ?വള്ളത്തോൾ നാരായണമേനോനവർകളുടെ ഈ തർജ്ജമ വാസ്തവത്തിൽ ഞങ്ങൾക്ക് മൂലത്തേക്കാളധികം രുചിച്ചു.അതിനുകാരണം കവിതയുടെ ശബ്ദഘടനാപാടവമല്ലാതെ അർത്ഥവിഷയത്തിൽ ഒരു വൈഷിശ്ടവുമില്ല.തർജ്ജമക്കാരന്ന് അർത്ഥത്തെസ്സമബന്ധിച്ചേടത്തോളം സ്വാന്ത്രമില്ലല്ലോ?കഥാരചനയിൽ മൂലക്കാരൻ തന്നെ പറയത്തക്ക ചമൽക്കാരമൊന്നും പ്രയോഗിച്ചിട്ടില്ല.ഈ പ്രേക്ഷണക്കത്തിന് ആകപ്പാടെ ഒരാനച്ചന്ദമുണ്ടായിരിക്കാമെന്നല്ലാതെ സൂക്ഷമത്തിൽ അത്ര രസികത്തമുണ്ടോ എന്ന് സംശയമാണ്.വാല്മീകി രാമായണം തർജ്ജമ ചെയ്ത മഹാകവി ഉന്മത്തരാഘവത്തിൽ കൈ വെച്ചതു കണക്കായില്ലെന്നു ചിലർ പറഞ്ഞേക്കാനും മതി.അതത്രസാരമായി കരുതാനില്ല.ഈ കവിക്കും പല വേഷവും കെട്ടുവാൻ കഴിയുമെന്നേ ഇതു കൊണ്ട് സാധിക്കുന്നുള്ളൂ.
          പ്രാസപ്രയോഗഭ്രമമുള്ളവർ അനാവശ്യമായും പദം വെച്ചും ലഹള കൂട്ടുമെന്നും പറയുന്ന കൂട്ടർ ഈ പ്രേക്ഷണകം കണ്ടാൽ കുറച്ചു നേരമെന്കിലും മിണ്ടാതിരിക്കും നിശ്ചയം തന്നെ.
             എന്നാൽ ശ്രീരാമലക്ഷമണന്മാരെക്കൊണ്ട് ഗൃഹത്തിന്നു വീട് എന്നു പറയിച്ചതു കുറച്ചു നടപ്പിന്നു വിരോധമായില്ലേ എന്നും,അരണ്യം എന്നും പറയേണ്ടദിക്കിൽ ആരണ്യം എന്നു പ്രയോഗിക്കാതെ കഴിച്ചാലല്ലേ ഗുണമെന്നും ഞങ്ങൾ സംശയിക്കുന്നു.എന്തെന്നാൽ വീണേടം കൊണ്ടു വിദ്യ എടുക്കാതെ കഴിക്കാമല്ലോ എന്നു തന്നെ.മൂന്നണ വിലയുള്ള ഈ പുസ്തകം തൃശ്ശിവപ്പേരൂർ കേരളകല്പദ്രുമം അച്ചുക്കൂടത്തിൽ ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.
     ൩ ദേശഭക്തഗ്രന്ഥമാല

ഇത് ഏറ്റവും ദേശഭക്തനായ ടി.പി.ആർ മേനോനവർകളുടെ പ്രസാധകത്വത്തിൻ കീഴിൽ തത്തമംഗലത്തുനിന്നു പ്രസിദ്ധപ്പെടത്തുന്ന


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/40&oldid=165450" എന്ന താളിൽനിന്ന് ശേഖരിച്ചത്