താൾ:Mangalodhayam book 2 1909.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൬ മംഗളോദയം (പുസ്തകം ൦ ................................................. മൊന്നുതന്നെ. സൂക്ഷ്മംവിചാരിച്ചാൽ ഇതുതന്നെയാകുന്നു വിദ്യാഭ്യാസ ത്തിന്റെ പരമോദ്ദേശ്യം. തന്റെ അവസ്ഥാഭേദത്തെ ശരിയായി ധരി ക്കാനുപകരിക്കാത്ത വിദ്യാഭ്യാസവും അതു ധരിച്ചിട്ടില്ലാത്ത ജീവിതവും

ഒരിക്കലും അവശ്യകമല്ല. ഈ സ്ഖിതിയിൽ നിന്നാണു പുരുഷപ്രയത്ന

ത്തിന്റെ പ്രാരംഭമെന്നു മുമ്പെ പറഞ്ഞുവല്ലോ. തനിക്കു പൂർവ്വസിദ്ധമാ യ അവസ്ഥയെനിലനിർത്തുന്നു പുരുഷപ്രയത്നം ഉപകരിക്കുന്നു. കാലത്തിന്റെ പരിവർത്തനം നിമിത്തം ഈ പ്രകൃതിയുടെആനുകൂല്യത്തി ന്നു പല മാറ്റങ്ങളും വരും. ഒരിക്കൽ ഗോതമ്പു ഭക്ഷിക്കുന്നതു നികൃഷ്ട മാണെന്നും കടല ഫപയോഗിക്കുന്നതിലാണ് പ്രഭാവമുള്ളതെന്നും വന്നു കൂടാത്തതല്ല. അപ്പോൾ അതിന്നനുസരിച്ചുള്ള മാറ്റം വരുത്തോണ്ടതു പുരുഷപ്രയത്നത്തിന്റെ ഭാരമാകുന്നു. ഇപ്രകാരം പുർവസമ്പത്തിന്നു വല്ല വിധത്തിലും നാശം വരാവിടയുണ്ട്. ഈ അവസരത്തിൽ താൻ ദരിദ്രവായിത്തീരാതിരിക്കേണ്ടതിന്നു പുരുഷപ്രയത്നമാണ് ആശ്രയമുള്ള ത്. ഇങ്ങിനെ ലോകത്തിൽ ഓരോരുത്തരുടേയും അല്ലെംകിൽ ഓരോ സമുദായത്തിന്റെയും പ്രകൃതിസൌകര്യങ്ങൾക്കു മാറ്റം സംഭവിപ്പാനുള്ള കാരണങ്ങൾ പലതുമുണ്ട്. അവയെപ്പറ്റി വഴിയെപ്രസ്താവിച്ചുകോള്ളാം.

   മനുഷ്യന്നു ബാല്യം, യൌവനം , വാർദ്ധക്യം , എന്നുള്ള മുന്നു കാലങ്ങ

ളിൽ ബാല്യം ശരീരധാതുക്കളുടെ വർദ്ധനകാലമാണല്ലോ. മാതാപിതാ ക്കന്മാരിൽ നിന്നു ദേഹത്തിൽ എല്ലാഭാവങ്ങളുടേയും ബീജം അവ്യക്തമാ യി ചേർന്നിരിക്കുന്നുണ്ട്. ആ ബീജത്തിന്റെ അങ്കുരാവസ്ഥയെയാണ് ബാല്യമെന്നു പറയുന്നത്. അതു ക്രമേണ മൂപ്പുതികഞ്ഞു കഴിഞ്ഞാൽപി ന്നെ ആ കാലത്തിന്നു പൂർണ്ണയൌവനകാലമെന്നു പേർ പറയുന്നു: ഈ കാലം വരുമ്പോൾ മാത്രമാണ് താൻ ആരാണേന്നും തനിക്കു ലോക ത്തിലുള്ള അവകാശവും ചുമതലയും ഇന്നതാണെന്നും നല്ലവണ്ണം മന സ്സിലാക്കുന്നത്. പുതിയ ശരീരശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം ബുദ്ധിയെ അല്ലെങ്കിൽ അന്ത:കരണത്തെ വഹിക്കുന്നതു തലച്ചോറാ ണെന്നും ആർയ്യശരീരതത്ത്വജ്ഞന്മാരുടെ പക്ഷപ്രകാരം അതു ഹൃദയമാ ണെന്നും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. രണ്ടായാലും അമൂർത്തവും സൂഷ്മവുമായ അനു:കരണത്തിന്നു മൂർത്തനും സ്ഥൂലവുമായ ഒരവയവം ആശ്രയമായി കൽപ്പിക്കപ്പെട്ടിട്ടുണ്ടെന്നുവരുന്നു. മാനസ്സങ്ങഴായവികാരങ്ങൾ നിമിത്തം ഈ അവയവങ്ങളിൽ സംഭവിച്ചുകാണുന്ന വിശേഷവിധികളെ ആലോചിച്ചിട്ടായിരിക്കാം

ഇങ്ങനെ ഒരു വിജ്ഞാനം ആരംഭിച്ചിട്ടുള്ളത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/394&oldid=165448" എന്ന താളിൽനിന്ന് ശേഖരിച്ചത്