താൾ:Mangalodhayam book 2 1909.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കാൻ ഭൂതതത്ത്വം ൩൫൧ .........................................................................

         അവയിൽ  കുറഞ്ഞോന്നു  പുറത്തേക്കു പുറപ്പെട്ടു  നിൽക്കത്തക്കവണ്ണം രണ്ടു താമ്ര ശാഖകളും ഉണ്ടായിരിക്കണം.

അതിന്നുശേഷംവിദ്യുച്ഛക്തിയുള്ള രണ്ടു ശാഖകളെ ആ ദ്വാരങ്ങളോടണപ്പിച്ചുവെച്ച് വിദ്യുച്ഛക്തിയെ വ്യാപരിക്കുക. എന്നാൽ അല്പം അകന്നു നിൽക്കുന്ന ശാഖകൾ തമ്മിൽ തട്ടി ഠപ്പ് എന്നോരു ശബ്ദം കേൾക്കാം. ഉടനെ കുപ്പിക്കകത്തു നോക്കിയാൽ മുമ്പുണ്ടായിരുന്ന വായുമുഴുവൻ ജലമായിരിക്കുന്നതു കാണാം. വിദ്യുച്ഛക്തിയുടെ സഹായം കൂടാതെയും ജലം ഉണ്ടാക്കാവുന്ന താണ്. നമ്മുടെ മുഖത്തിന്നടുത്ത് മുമ്പിൽ നിർമ്മലമായ ഒരു കണ്ണാടിപിടിച്ച് അതിലേക്ക് അതിലേക്ക് അല്പം ശക്തിയിൽ ശ്വാസം വിട്ടനോക്കിയാൽ അതിന്റെഉള്ളു മുഴുവൻ മങ്ങിയതാകും,അതിനെ സ്പർശിച്ചുനോക്കിയാൽ ഗ്രീഷ്മപ്രഭാതത്തിലെ ന്നപോലെ ഒരു നേരിയ ജലാംശമുള്ളതായും അറിയാം. ഇതിന്റെ കാരണം ശരീരത്തിന്നുള്ളിലുള്ള ജലവായു കൂടെക്കൂടെ അന്തർഗ്ഗമിക്കുന്ന ജീവവായുവിനോടു ചേരുന്നതു തന്നെയാകുന്നു.ഇനി മറ്റോരു പ്രകാരത്തിൽ നോക്കുക. ഒരു മെഴുകുതിരി കത്തിച്ചു മേശപ്പുറത്തുവെച്ച് അതിന്റ മുകളിൽ നനവില്ലാത്തതും നിർമ്മലവുമായ ഒരു സ്ഫടികപ്പാത്രത്തെ ആധോമുഖമാക്കി പ്പിടിച്ചാൽ അതിന്നകത്ത് അല്പനേരത്തിനുള്ളിൽ ഒനിറഭേദവും,അതിനെ സൂക്ഷിച്ച് നോക്കിയാൽ ജലാംശം ഉള്ളതായി ക്കാണാം. ഇതിന്റെ കാരണം മെഴുകുതിരിയിലുള്ള ജലവായു ഉൽഗ്ഗമിച്ച് ആകാശത്തിലുള്ള ജീവവായുവിനോടു ചേരുന്നതാ കുന്നു. ഇങ്ങനെ ജലോൽപ്പത്തിക്കു കാരണങ്ങൾ ഇനിയും പലതുമുണ്ട്.

     ഇനി പഞ്ചഭൂതങ്ങളിൽ മൂന്നാമത്തേതായ അഗ്നിയെപ്പറ്റി നിരൂപിക്കാം.ഭൌമാഗ്നി,ദിവ്യാഗ്നി,ജംരാഗ്നി എന്നൊക്കെ പേ

രോടുകൂടി പഞ്ചഭൂതങ്ങളുടെ കൂട്ടത്തിൽ ഒന്നായി വേതാന്തികളും വൈശേഷികന്മാരും വ്യവഹരിച്ചുവരുന്ന അഗ്നി രസതന്ത്ര പ്രകാരം ദ്രവ്യങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നല്ല.അതൊരു ക്രിയാഭേദമാകുന്നു.ഈ സിദ്ധാന്തത്തെ സ്വാധീനിക്കാവുന്നതാണ്. വിളക്കിൽ കാണുന്ന അഗ്നി എടുത്തു നമുക്കൊന്നു പരീക്ഷിക്കുക. വിളക്കിൽ വെച്ചിരിക്കുന്ന തിരിയുടെ അറ്റത്ത് അഗ്നി ജ്വലിക്കുമ്പോഴാണ് നാം വിളക്ക് കത്തുന്നു എന്നു പറയുന്നത്.വിളക്കിലുള്ള എണ്ണ തിരിയുടെ ഉള്ളിലുള്ള സുഷിരങ്ങളിൽ കൂടെ തിരിത്തലക്കൽ എത്തുന്നു. തിരിയുടെ അറ്റത്തു ചൂടുതട്ടുമ്പോൾ അതിന്നടുത്ത ആകാശത്തിലുള്ള അമ്ലവായുവിനോടു കൂടി തൈലഘടകങ്ങളായ ജലവാ

88*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/389&oldid=165442" എന്ന താളിൽനിന്ന് ശേഖരിച്ചത്