താൾ:Mangalodhayam book 2 1909.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന൫o മംഗളോദയം [പുസ്തകം

     .......................................................................   
  ഈഉപന്യാസത്തിലെ  വിഷയം   ഉപപാദിക്കപ്പെടുന്നത്. രസതന്ത്രം എന്നു പറയുന്നത് എല്ലാ ദ്രവ്യങ്ങളുടെയും നിർമ്മാണത്തെ

നിരൂപിക്കുന്ന ഒരു ശസ്ത്രമാകുന്നു. ആ ശാസ്ത്രപ്രകാരം ജഗത്തിന്റെമൂലഭൂതങ്ങളായ ബീജതത്ത്വങ്ങൾ എഴുപതോളം തത്ത്വങ്ങൾ ദ്രവ്യങ്ങളാകുന്നു. ഈ തത്ത്വങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും തരംതിരിച്ചിരിക്കുന്നു. അതിൽ അലോഹങ്ങളേക്കാൾ അധികരിച്ചുള്ളത് ലോഹങ്ങളാകുന്നു. ദ്രവ്ര്യത്തിന്ന് ഘനം,ദ്രവം,ബാഷ്പം എന്നിങ്ങനെ മൂന്നവസ്ഥകൾണ്ട്. നിയതമായ ആകൃതികളോ ടുകൂടിയശിലാദികൾ ഘനനവും,അങ്ങനയല്ലാത്ത ജലാദികൾ ദ്രവവും,രൂപരഹിതമായ കറമ മുതലായവവാഷ്പവും ആകുന്നു. ഇതിൽ ഓരോ ദ്രവ്വ്യത്തിന്നും വെവ്വേറെ ഈ മൂന്നവസ്ഥകളും വരുത്തുവാൻ സാധിക്കുന്നതാണ്. അതിശീതമായ ജലം ഘനമാ യിട്ടും, കുറച്ചു ചൂടോടു കൂടിയതു ദ്രവമായിട്ടും,അധികം ചൂടുപിടിച്ചതു ബാഷ്പമായിട്ടും തീരുന്നു.ദ്രവരൂപമായിട്ടുള്ള ജലത്തെയാണ് നാം സാധാരണമായിട്ടു കാണുന്നത്. അതുതന്നെ ചൂടുപിടിച്ച് ആവിയായാൽ വായുവായിട്ടും അധികം തണുത്താൽ ഘനമായിട്ടും പരിണമിക്കുന്നു(*).

         ജലജനകം ( ഹൈഡ്രജൻ),അമ്ലജനകം(ഓക്സിജൻ)എന്നീ രണ്ടു വായുക്കളുടെ  അന്യോന്യസംശ്ലേഷണം കൊണ്ടാണ്.

വെളുത്തും മഞ്ഞച്ചും ഉള്ള നൂമം മഞ്ഞളും കൂടിച്ചേരുമ്പോൾ അവയുടെ സ്വാഭാവികമായ നിറം മാറി കേവലം അരുണവർണ്ണം ഉൽഭവിക്കുന്നതു പോലെയണ് ഭിന്നധർമ്മികളായ ജലവായുവിന്റെയും ജീവവായുവിന്റെയും സങ്കലനത്തിൽ നിന്നു ജലം ഉണ്ടാ വുന്ന്. ജീവവായു ആകാശത്തിൽ എങ്ങും നിറഞ്ഞിരിക്കുന്നതു ജീവികളെ ശ്വാസോച്ഛ്വാസരൂപേണ സംരക്ഷിച്ചുവരുന്ന ഒന്നാകുന്നു. ജലവായു ആകാശത്തിൽ ഒരേടത്തുമില്ലാത്തതും ശുദ്ധമായ തുത്തനാകത്തിന്റെയും തീത്തൈലത്തിന്റെയും ചേർച്ചയിൽ നിന്നു മാറ്റം ഉണ്ടാകുന്നതുമാണ്.ഇവയിൽ നിന്നു ജലം ഉണ്ടാക്കുന്ന സമ്പ്രദായത്തെ നിരൂപിച്ചുനോക്കുക.നിർമ്മലമായ ഒരു സ്റ്റടികക്കുപ്പി കീഴപ്പോട്ടു മുഖമാക്കി, അതിന്നകത്തു കുറേ ജീവവായുവിനെയും അതിലിരട്ടി ജലവായുവിനെയും നിറച്ച് പുറത്തു പോകാത്തവിധ ത്തിൽ സൂക്ഷിക്കുക.കുഴലിന്റെഇരുപുറത്തും ചെറിയ രണ്ടു ദ്വാരങ്ങളും. ................................................................................ (*)പഞ്ചഭൂതങ്ങളിൽ ഒന്നാമതു നിരൂപിക്കേണ്ടതു പൃഥിയെയാണ് . എന്നാൽ അതിന്റെ നിരൂപണം വളരെ വിസ്തരിച്ചിട്ടാകയാൽ അതിനെ

ഒഴിച്ച് ബാക്കി നാലു ഭൂതങ്ങളെ മാത്രമേ ഈ ഉപന്യാസത്തിൽ നിരൂപിക്കുന്നുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/388&oldid=165441" എന്ന താളിൽനിന്ന് ശേഖരിച്ചത്