താൾ:Mangalodhayam book 2 1909.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൮ മംഗളോദയം [പുസ്തകം൨ ..............................................................................

   ഒരത്ഭുതശക്തി സ്വമികളുടെ പ്രഥമശിഷ്യനുണ്ടായത് അദ്ദേഹത്തിന്റ.   

യശസ്സിനു പ്രധനകാരണമായിത്തീർന്നു.

 പിന്നീട് അധികം താമസിയാതെ സ്വാമികളും ശിഷ്യന്മാരും ഹരിദ്വാ 

രത്തിലേക്കു പുറപ്പെട്ടു.അവിടെ അവറ മുനിവൃത്തിയോടുകൂടി പന്ത്രണ്ടു കൊല്ലം തപസ്സ്ചെയ്തു താമസ്സിച്ചു.കാശിയിൽ നിന്നു പോകും വഴിക്ക് നീലകണ്ഠൻ എന്നു പേരായ ഒരു കേരളബ്രാഹ്മണനും കൂടിയിരുന്നു.

  ഹരിദ്വാരത്തിൽ തപസ്സു ചെയ്തിരിക്കുന്ന കാലത്താണു പത്മപാദം

ചാർയ്യർ ഒരു പ്രദാനകൃത്യം, നിർവ്വഹിച്ചത്. അക്കാലത്ത് ഹിമവൽ പൃഷ്ഠത്തിലുള്ള ജ്യേശി എന്ന നഗരത്തിൽ വത്സനന്ദി എന്നൊരു രാ ജാവ് താമസ്സിച്ചിരുന്നു.വിഷ്ണു ഭക്തനായ അദ്ദേഹത്തിനു പുരാണശ്ര വണം നിമിത്തം നരനരായണന്മാർ തപസ്സുചെയതിരുന്ന ഗന്ധമാ ദനപർവ്വതത്തിൽ പോകണമെന്ന് ആഗ്രഹംജനിച്ചതിനാൽ പ്രജകളോ റിയിക്കാതെ ഒരു ബ്രഹ്മണനെ മാത്രം സഹായത്തിന്നുകൂട്ടി പുറപ്പെട്ടു.വി ഷ്ണുഗംഗാതീരത്തുവെച്ച് ഹ്രണപ്രഭുവിനോടു യുദ്ധംചെയ്യേണ്ടി വരികയും, അയാൾ തോൽപ്പിച്ച് തടവിലിടുകയും ചെയ്തു.തടവിൽകിടന്നുകൊണ്ട് വിഷ്ണുവിനെ സ്തുതിച്ചപ്പോൾ ഭഗവാൻ,പ്രത്യക്ഷപ്പെട്ട് അവിടെ ഒരു കു തിര വരുമെന്നും,അപ്പോൾ ബന്ധനം അറമ പോകുമെന്നും പറഞ്ഞ് മറയുകയും ചെയ്തു.ബദർയ്യാശ്രമത്തിൽ ചെന്ന് അവിടെ തന്റെ പ്രതിമയെ പ്രതിഷ്ഠിക്കേണമെന്നും കൽപ്പിച്ചിരുന്നു. അധികം താമസിയാതെ ഒരു കുതിര അവിടെ വരികയും,അതിന്റെ പുറത്തു കേറിയപ്പോൾ അതു ബദർ യ്യാശ്രമത്തിലേക്കു പായുകയും ചെയ്തു. ബദയ്യാശ്രമത്തിലെത്തിയ ഉടനെ കുതിര അളകനന്ദാതീർത്ഥത്തിൽ മുങ്ങിമറഞ്ഞു. അപ്പോൾ ഇതാണ് നരനരായണതപപ്രദേശം എന്ന് ഒരശരീരിവാക്കുകേട്ടു. അവിടെ ഭഗ വാന്റെ ആജ്ഞപ്രകാരം പ്രതിഷ്ഠക്കാലോചിച്ചപ്പോ, ഹരിദ്വാരത്തിൽ നിന്നും ശങ്കരാചാര്യരുടെ ശിഷ്യനായ പത്മപദാചാർയ്യരെ കൊണ്ടു വന്നാൽ ഈ കാർയ്യം അദ്ദേഹം നിർവ്വഹിക്കുമെന്നു ഭഗവാന്റെ ആ ദേശമുണ്ടായി.അതുപ്രകാരം രാജാവ് പത്മപദാചാർയ്യരെ കൊണ്ടു വന്നു. പത്മപദാചാർയ്യർ തപസ്സു ചെയ്യുന്നകാലത്തു വന്നു കൂടിയ പഞ്ചദ്രംവിഡബ്രാഹ്മണരോടും കൂടി ഹരിദ്വാരത്തിനിന്നു ബദർയ്യാശ്രമ

ത്തിലെത്തി.നാരായണഗിരിയുടെ മുകളികേറിനോക്കി പ്രതിപാസ്ഥാപന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/386&oldid=165439" എന്ന താളിൽനിന്ന് ശേഖരിച്ചത്