താൾ:Mangalodhayam book 2 1909.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വസിക്കപ്പെട്ടിരിക്കുന്നത്. ആശക്തിയെ അദ്ദേഹം മറ്റൊരവസ രത്തിൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .


വിഷ്ണുശർമ്മാവിന്റെ ഇല്ലത്തു നിത്യവൃത്തിക്കു വളരെ പ്രയാസമായി രുന്നു. ഗുരുകുലത്തിൽ നിന്ന് വന്ന് ഇല്ലത്തു പാർപ്പായതിന്നുശേഷമാണ് അദ്ദേഹത്തിന് ഈ കഥ അറിയാറായത്. അച്ഛനമ്മമാരുടെ കുഴക്കു

കണ്ടപ്പോൾ മകന്നു വളരെ വ്യസനമായി. ഏതുവിതത്തിലെങ്കിലും കു

റെ പണം സമ്പാതിപ്പാനായിനിശ്ചയിച്ച് അനുവാദം വാങ്ങിപുറപ്പെട്ടു, " ബ്രഹ്മണവ്രത്തിമാത്രം അനുഷ്ഠിച്ചും കൊണ്ടിരുന്നാൽ ധനം സമ്പാദി പ്പാൻ വളരെ പ്രയാസം. പിന്നെ ക്ഷത്രിയധർമ്മുവുകൂടി എടുത്തുനോ ക്കുക എന്നുവെച്ചാലും ധനവർദ്ധനം അത്ര ക്ഷിപ്രസാദ്ധ്യ മല്ല. അച്ഛന മ്മമാരുടെ പട്ടിണിയും പാടും തീർക്കേണ്ടതു മകന്റെ വലിയ കടപ്പാടുമാ ണ്. അതിന്നു താമസിപ്പാനു നിവൃത്തിയില്ല . അതുകൊണ്ടു ആപദ്ധ ർത്വമായി വൈശ്യവൃത്തിഎടുക്കുകതന്നെ" എന്നാണ് അദ്ദേഹം നിശ്ചയി ച്ചത്

അങ്ങുമിങ്ങുംസഞ്ചരിച്ച് ദാനങ്ങളും മറവുംവാങ്ങി കുറച്ചുപണം ഉ ണ്ടാക്കി അതുകൊണ്ട് ചിലസാധലങ്ങൾ വാങ്ങി കെട്ടിപ്പേറിനടന്ന് ആ ദായത്തിവിറമമായി കൈമാറ്റം ചെയ്ത് അല്പകാലത്തിനുള്ളിൽ മുതൽ ഇരട്ടിപ്പിച്ചു . എന്നു മാത്രമല്ല ക്രമേണ ഈ വ്യാപാരം വർദ്ധിപ്പിച്ചു സ മ്പന്നമായിതീർന്നു. ഇടക്കില്ലത്തുവന്ന് അവിടുത്തെദാരിദ്ര്യം തീർത്തു. ചി ലവിനുവേണ്ട വസ്തൂവഹകൾ മുതലുടരപ്പിക്കുകയും ചെയ്തു.

   പിന്നെയും വിഷ്ണുശർമ്മാവിനു കച്ചവടത്തിലുള്ള അഭിനിവേശവും
വാസനയും ധനതൃഷ്ണയും ശമിച്ചില്ല. കച്ചവട സാമാനങ്ങൾ കെട്ടിയെടു

ത്തു കെട്ടും ഭാണ്ഡവും വണ്ടിയും കാളയും ആളും കഴുതയും മറവുമായി ഒരു

സംഘംചേർത്തു  അതിന്റെ തലവനായി പലദിക്കിലും സഞ്ചരിച്ചു കച്ച

വടം ചെയ്തു . വളരെ സമ്പാദിച്ചു . ഈ ചെറപ്പക്കാരനായ ന മ്പൂതിരി മലയാളത്തിലെ പലദിക്കുകളിലും പോയി കച്ചവടംചെയ്യുകമാത്രമ ല്ല ഉണ്ടായതു. ചിലപ്പോൾ പരദേശങ്ങളിലുചെന്ന് വാണിജ്യവ്രത്തി

നടത്തിയിരുന്നു.
       ജന്മികളായ നമ്പൂതിരിമാർ സാധാണയായി നെൽക്കച്ചവടംവും
ചെയ്യുക പതിവാണല്ലോ. ഇദ്ദേഹം സ്മൃതിനി

ഷ്ദ്ധങ്ങളല്ലാത്ത മറവചില സമാനങ്ങളും വിലയ്ക്ക് വാങ്ങി കച്ചവടം ചെ

യ്തു എന്നു മാത്രമേ ഭേതമുള്ളു. ഇങ്ങനെ ഒരുകുറിആൾക്കാരും സമാന.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/383&oldid=165436" എന്ന താളിൽനിന്ന് ശേഖരിച്ചത്